കോറോണ മഹാമാരി രാജ്യത്ത് താണ്ഡവമാടുന്ന പശ്ചാത്തലത്തിൽ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്ന ഹ്രസ്വകാല പോളിസികൾ ഉടൻ എത്തുമെന്ന് റിപ്പോർട്ട്. ഇതിനായി ജനറൽ ഹെൽത്ത് ഇൻഷുറൻസ് കമ്പനികൾക്ക് ഇൻഷുറൻസ് റെഗുലേറ്ററി ആന്റ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (IRDAI)അനുമതി നൽകിയിട്ടുണ്ട്.
Also read: KEAM 2020: പരീക്ഷാ കേന്ദ്രങ്ങളിൽ മാറ്റം വരുത്താം
ഹെൽത്ത് പോളിസികൾ കുറഞ്ഞത് മൂന്നു മാസം മുതൽ പതിനൊന്നു മാസംവരെയുള്ള കാലയളവിൽ പരിരക്ഷ ഉറപ്പാക്കുന്നതായിരിക്കും. വ്യക്തിഗത-ഗ്രൂപ്പ് പോളിസികൾ പുറത്തിറക്കുമെന്നാണ് റിപ്പോർട്ട്.
Also read: കാൽപ്പന്ത് കളിയിലെ രാജകുമാരൻ ലയണൽ മെസിക്ക് ഇന്ന് 33-ാം പിറന്നാൾ...
കോറോണ മഹാമാരി പരിരക്ഷയ്ക്കുള്ള ഹ്രസ്വകാല പോളിസികൾ സംബന്ധിച്ച മാർഗരേഖ കഴിഞ്ഞ ദിവസം ഐആർഡിഎഐ പുറത്തുവിട്ടിരുന്നു. ഇതിന്റെ കാലാവധി 2021 മാർച്ച് 31 വരെയായിരിക്കും.