Jammu Kashmir Encounter : സൈന്യത്തിൽ പ്രവേശിച്ചിട്ട് 4 വർഷമാകുന്നെയുള്ളു, അറിയാം രാജ്യത്തിനായി വീരമൃത്യു വരിച്ച വൈശാഖിനെ കുറിച്ച്

1 /5

രാജ്യം ഞെട്ടലോടെയായിരുന്നു ജമ്മു കാശ്മീരിൽ ഭീകരരുമായിട്ടുള്ള ഏറ്റുമുട്ടലിൽ 5 സൈനികർ മരിച്ച വാർത്ത കേൾക്കാൻ ഇടയായത്. പിന്നാലെയായിരുന്നു എല്ലാവരെയും ഒന്നടങ്കം സംഘടത്തിലാഴ്ത്തി വീരമൃത്യു വരിച്ച 5 സൈനികരിൽ ഒരു മലയാളി ജവാനുണ്ടെന്നുള്ള വാർത്ത

2 /5

കൊല്ലം കൊട്ടാരക്കര ഓടനാവട്ടം സ്വദേശിയായ എച്ച് വിശാഖാണ് ഭീകരരുമായിട്ടുള്ള ഏറ്റുമുട്ടലിൽ രാജ്യത്തിനായി വീരമൃത്യു വരിച്ചത്. 24-കാരനായ വൈശാഖ് നാല് വർഷം മുമ്പ് 2017ലാണ് സൈന്യത്തിൽ ചേരുന്നത്.

3 /5

ഹരികുമാർ മീന ദമ്പതികളുടെ മകനാണ് വൈശാഖ്. കുടുംബത്തിന്റെ ഏക ആശ്രമായിരുന്നു 24കാരൻ കഴിഞ്ഞ ഓണത്തിനായിരുന്നു നാട്ടിലെത്തിയത്.

4 /5

പഞ്ചാബ് സ്വദേശികളായ നായിബ് സുബേദാർ ജസ്വിന്ദർ സിങ്, നായിക്ക് മന്ദീപ് സിങ്, ജവനായ ഗജ്ജൻ സിങ്, ഉത്തർ പ്രദേശ് സ്വദേശിയായ ജവാൻ സറാജ് സിങ് എന്നിവരാണ് വീരമൃത്യു വരിച്ച് മറ്റ് ജവാന്മാർ

5 /5

പൂഞ്ച് രജൗരി സെക്ടറിലാണ് സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. ഗുരുതരമായി പരിക്കേറ്റ സൈനികരെ ആശുപത്രിയിൽ (Hospital) പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.

You May Like

Sponsored by Taboola