New Delhi : യുഎസ് മരുന്ന നിർമാതാക്കളായി ജോൺസൺ ആൻഡ് ജോൺസണിന്റെ (Johnson & Johnson) ഒറ്റ ഡോസ് വാക്സിൻ കേന്ദ്രം ഉപയോഗത്തിനായി അടിയന്തര അനുമതി നൽകി. കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവിയയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
India expands its vaccine basket!
Johnson and Johnson’s single-dose COVID-19 vaccine is given approval for Emergency Use in India.
Now India has 5 EUA vaccines.
This will further boost our nation's collective fight against #COVID19
— Mansukh Mandaviya (@mansukhmandviya) August 7, 2021
ഇതോടെ ഇന്ത്യയിൽ ഉപയോഗത്തിന് അനുമതി ലഭിച്ച് വാക്സിന്റെ എണ്ണം അഞ്ചായി. ഇന്ത്യ തദ്ദേശയമായി നിർമിച്ച കൊവാക്സിൻ, ഓക്സഫോർഡ് യൂണിവേഴ്സിറ്റിയും ആസ്ട്രസെനിക്കയും ചേർന്ന് നിർമിച്ച കൊവിഷീൽഡ്, റഷ്യൻ നിർമിതമായ സ്പുടിണിക് വി, ഡിആർഡിഒ വികസിപ്പിച്ച മരുന്ന് എന്നിവയാണ് നിലവിൽ ഇന്ത്യയിൽ കോവിഡിനെതിരെ ഉപയോഗിത്തിന് അനുമതി ലഭിച്ചിരിക്കുന്ന വാക്സിനുകൾ
ബയോളജിക്കൽ ഇ ലിമിറ്റർഡ് എന്ന കമ്പനിയാണ് വാക്സിൻ ഇന്ത്യയിൽ വിതരണം ചെയ്യുന്നത്. ഓഗസ്റ്റ് രണ്ടാം തിയതിയിൽ അമേരിക്കൻ കമ്പിനി കേന്ദ്ര സർക്കാരിന് സമർപ്പിച്ചിരുന്നു അടിയന്തര ഉപയോഗത്തിനുള്ള അനുമതി പിൻവലിച്ചിരുന്നു. തുടർന്ന് ഇന്നലെ വീണ്ടും അനുമതിക്കായി അപേക്ഷ സമർപ്പിക്കുകയും ചെയ്തതിന് ശേഷമാണ് ഇന്ന് അടിയന്തര ഉപയോഗത്തിനായി അനുമതി ലഭിക്കുന്നത്.
പഠന പ്രകാരം ജോൺസൺ ആൻഡ് ജോൺസിന്റെ വാക്സിൻ സ്വീകരിച്ചവരിൽ ചെറിയ ലക്ഷണത്തോടെയുള്ള രോഗം തീവ്രമാകാതെ പ്രതിരോധിക്കാൻ 66 ശതമാനം കാര്യക്ഷമമാണ്. കൂടാതെ തീവ്രമായ രോഗത്തിൽ ഏകദേശം 85 ശതമാനത്തോളം ഫലപ്രാപ്തിയുണ്ട്.
ALSO READ : Covid19 vaccine: ഇന്ത്യയിൽ അടിയന്തിര ഉപയോഗത്തിന് അനുമതി തേടി Pfizer
എന്നാൽ ജോൺസൺൻറെ വാക്സിൻ പക്ഷാഘാതത്തിന് കാരണമായേക്കാമെന്ന് നേരത്തെ അമേരിക്ക മുന്നറിയിപ്പ് നൽകിയിരുന്നു. 12.8 ദശലക്ഷം ജോൺസൺ ആൻഡ് ജോൺസൺ വാക്‌സിനുകൾ നൽകിയതിൽ നൂറോളം ജിബിഎസ് കേസുകൾ റിപ്പോർട്ട് ചെയ്തതായാണ് വിവരം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...