ചെന്നൈ: തമിഴ് നാട് മുന്‍ മുഖ്യമന്ത്രി ജെ. ജയലളിതയുടെ മരണം അന്വേഷിക്കുന്ന ജസ്റ്റിസ് അറുമുഖസ്വാമി കമ്മീഷന്‍ അപ്പോളോ ആശുപത്രിയില്‍ ജയലളിതയെ പരിശോധിച്ച എയിംസിലെ 3 ഡോക്ടര്‍മാര്‍ക്ക് നോട്ടീസയച്ചു.
ഇതാദ്യമാണ് അന്വേഷണവുമായി ബന്ധപ്പെട്ട് എയിംസിലെ ഡോക്ടര്‍മാരെ കമ്മീഷന്‍ വിളിക്കുന്നത്. അഗസ്റ്റ് 23, 24 തിയതികളില്‍ കമ്മീഷന് മുന്‍പാകെ ഹാജരാകാനാണ് നിര്‍ദ്ദേശം.
പൾമോണോളജി വിഭാഗത്തിലെ ജിസി ഖിൽനാനി, അനസ്തേഷോളജി വിഭാഗത്തിലെ പ്രൊഫസർ അന്‍ജന്‍ ത്രിഖ, കാർഡിയോളജി വിഭാഗത്തിലെ നിതീഷ് നായക് എന്നിവര്‍ക്കാണ് നോട്ടീസയച്ചിരിക്കുന്നത്. ജയലളിത അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെ ഈ മൂന്നു ഡോക്ടര്‍മാര്‍ അവരെ ഇടയ്ക്കിടെ പരിശോധിച്ചിരുന്നതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.
നോട്ടീസ് അയച്ചതായും, നോട്ടീസ് ഇവര്‍ കൈപ്പറ്റിയതായും കമ്മീഷന്‍ അറിയിച്ചു.
അന്വേഷണവുമായി ബന്ധപ്പെട്ട് കമ്മീഷന്‍ ഇതുവരെ 75 ദൃക്സാക്ഷികളെയും 7 മറ്റുതരത്തില്‍ ബന്ധപ്പെട്ട ആളുകളെയും ചോദ്യം ചെയ്തു കഴിഞ്ഞു.
സെപ്റ്റംബര്‍ 2017ലാണ് ഏകാംഗ അന്വേഷണ കമ്മീഷന്‍ സര്‍ക്കാര്‍ രൂപീകരിച്ചത്.
കൂടാതെ ജയലളിതയുടെ മരണത്തില്‍ സി\ബിഐ അന്വേഷണം വേണമെന്ന് ഡിഎംകെ നേതാവ് സ്റ്റാലിന്‍ ആവശ്യപ്പെട്ടിരുന്നു.