Kolkata rape murder: വനിതാ ഡോക്ടറുടെ കൊലപാതകം; മുഖ്യപ്രതി പരിശീലനം ലഭിച്ച ബോക്സർ, കൂടുതൽ വിവരങ്ങൾ പുറത്ത്

Kolkata doctor rape murder case: സിവിക് പോലീസ് വളണ്ടറിയായ സഞ്ജയ് റോയ് സാമ്പത്തിക തട്ടിപ്പുകളും നടത്തിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ. 

Written by - Zee Malayalam News Desk | Last Updated : Aug 18, 2024, 10:37 AM IST
  • പ്രതി ഏതാനും ചില മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധം സ്ഥാപിച്ചിരുന്നു.
  • സര്‍ക്കാര്‍ ജോലി ശരിയാക്കി കൊടുക്കാം എന്ന് പറഞ്ഞ് ഇയാള്‍ പലരോടും പണം വാങ്ങിയിട്ടുണ്ട്.
  • പ്രതിയ്ക്ക് ആശുപത്രിയിലെ ഒട്ടുമിക്ക ഡിപ്പാർട്ട്മെന്റുകളിലേയ്ക്കും കടന്നുചെല്ലാൻ സാധിക്കുമായിരുന്നു.
Kolkata rape murder: വനിതാ ഡോക്ടറുടെ കൊലപാതകം; മുഖ്യപ്രതി പരിശീലനം ലഭിച്ച ബോക്സർ, കൂടുതൽ വിവരങ്ങൾ പുറത്ത്

കൊൽക്കത്ത: കൊൽക്കത്തയിൽ യുവ ഡോക്ടർ ബലാത്സം​ഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യപ്രതിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത്. മുഖ്യപ്രതിയായ സഞ്ജയ് റോയ് പരിശീലനം ലഭിച്ച ഒരു ബോക്സറാണെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. കഴിഞ്ഞ കുറേ വർഷങ്ങളായി ഇയാൾ ഏതാനും ചില മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധം സ്ഥാപിച്ചിരുന്നു. തുടർന്നാണ് പ്രതി കൊൽക്കത്ത പോലീസ് വെൽഫെയർ ബോർഡിലേക്ക് മാറുകയും ആർജി കാർ ആശുപത്രിയിലെ പോലീസ് ഔട്ട്‌പോസ്റ്റിൽ നിയമിക്കപ്പെടുകയും ചെയ്തത്. 

സിവിക് വൊളണ്ടിയറാണെങ്കിലും താന്‍ ഒരു പോലീസുകാരനാണെന്നാണ് സഞ്ജയ് റോയ് അയല്‍ക്കാരോടെല്ലാം പറഞ്ഞിരുന്നത്. മാത്രമല്ല, തന്റെ സ്വാധീനം ഉപയോഗിച്ച് സര്‍ക്കാര്‍ ജോലി ശരിയാക്കി കൊടുക്കാം എന്ന് പറഞ്ഞ് ഇയാള്‍ പലരോടും പണം വാങ്ങിയിട്ടുമുണ്ടെന്ന് കണ്ടെത്തി. ഇയാൾക്ക് ആശുപത്രിയിലെ ഒട്ടുമിക്ക ഡിപ്പാർട്ട്മെന്റുകളിലേയ്ക്കും കടന്നുചെല്ലാൻ സാധിക്കുമായിരുന്നുവെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. 

ALSO READ: ഡോക്ടർമാരുടെ സുരക്ഷ ഉറപ്പാക്കാൻ നടപടി സ്വീകരിക്കും; സമിതി രൂപീകരിച്ച് കേന്ദ്രസർക്കാർ

സർക്കാർ നടത്തുന്ന ആശുപത്രിയിലെ സെമിനാർ ഹാളിൽ ഇക്കഴിഞ്ഞ ഓ​ഗസ്റ്റ് 9ന് രാവിലെ 7.30ഓടെയാണ് 31കാരിയായ ട്രെയിനി ഡോക്ടറുടെ അർദ്ധനഗ്ന മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിൽ ഒന്നിലധികം ഭാ​ഗങ്ങളിൽ മുറിവുകൾ കണ്ടെത്തിയിരുന്നു. ജുഡീഷ്യൽ ഇൻക്വസ്റ്റിൽ കണ്ണുകളിൽ നിന്നും വായിൽ നിന്നും രക്തസ്രാവവും സ്വകാര്യ ഭാഗങ്ങളിൽ മുറിവുകളും കണ്ടെത്തിയിരുന്നു. കഴുത്തിലും വയറിലും കൈകാലുകളിലും മുറിവുകളുണ്ടായിരുന്നു. 

സിസിടിവി ദൃശ്യങ്ങളാണ് പോലീസിന് പ്രതിയെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കാൻ സഹായകമായത്. ഇയാളുടെ ബ്ലൂടൂത്ത് ഇയർഫോണിൻ്റെ കീറിയ ഭാഗവും പോലീസ് കണ്ടെത്തിയതായി റിപ്പോർട്ടുണ്ടായിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 64 (ബലാത്സംഗം), 103 (കൊലപാതകം) എന്നീ വകുപ്പുകൾ പ്രകാരമാണ് കൊൽക്കത്ത പോലീസ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. തുടർന്ന് ശനിയാഴ്ച സഞ്ജയ് റോയിയെ 14 ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിടുകയു ചെയ്തു.

സംഭവത്തിൽ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന സഞ്ജയ് റോയിയെ അറസ്റ്റ് ചെയ്തെങ്കിലും അന്വേഷണം തൃപ്തികരമല്ലെന്നാണ് കുടുംബത്തിന്റെ നിലപാട്. യുവ വനിതാ ഡോക്ടർ കൂട്ടബലാത്സം​ഗത്തിന് ഇരയായെന്നാണ് സംശയിക്കുന്നത്. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സംശയം ഉയർന്നിരുന്നു.

ഇതിനിടെ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ വിമർശിച്ച് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി അന്നപൂർണാ ദേവി രം​ഗത്തെത്തി. തൃണമൂൽ കോൺ​ഗ്രസിന്റെ ​ഗുണ്ടകളോടൊപ്പം നിന്ന് കേസുമായി ബന്ധപ്പെട്ട തെളിവുകൾ നശിപ്പിക്കാൻ പോലീസ് ഗൂഢാലോചന നടത്തിയെന്ന് കേന്ദ്രമന്ത്രി ആരോപിച്ചു. പശ്ചിമ ബംഗാൾ സർക്കാർ ഈ കേസ് കൈകാര്യം ചെയ്തത് തെറ്റായ രീതിയിലാണെന്നും മന്ത്രി കുറ്റപ്പെടുത്തി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News