ന്യൂ ഡൽഹി : ജർമൻ വിമാനക്കമ്പനിയായ ലുഫ്താൻസ തങ്ങളുടെ സർവീസ് റദ്ദാക്കിയതിന് പിന്നാലെ 700 യാത്രക്കാർ ഡൽഹി ഇന്ദിര ഗന്ധി അന്തരാഷ്ട്ര വിമാനത്താവളത്തിൽ കുടുങ്ങി. പൈലറ്റുമാരുടെ സമരത്തെ തുടർന്നാണ് ജർമൻ വിമാനക്കമ്പനിക്ക് തങ്ങളുടെ സർവീസ് നിർത്തലാക്കേണ്ടി വന്നത്. ആഗോളതലത്തിൽ തന്നെ ഒരു ദിവസത്തെ 800 വിമാന സർവീസാണ് ജർമൻ കമ്പനി റദ്ദാക്കിയിരിക്കുന്നത്. ഇതിൽ ഇന്ത്യയിൽ നിന്നുള്ള രണ്ട് സർവീസാണ് റദ്ദാക്കപ്പെട്ടിരിക്കുന്നത്. വിമാന സർവീസ് ലഭിക്കാത്തതിനെ തുടർന്ന് നിരവധി പേർ പണം തിരികെ നൽകണമെന്നും മറ്റ് സൗകര്യങ്ങൾ ഒരുക്കണമെന്നാവശ്യപ്പെട്ടാണ് വിമാനത്താവളത്തിൽ തടിച്ച് കൂടി.
സെപ്റ്റംബർ രണ്ട് വെള്ളിയാഴ്ച അർധ രാത്രി മുതലാണ് വിമാനത്താവളത്തിന്റെ ടെർമിനൽ മൂന്നിന്റെ പുറപ്പെടൽ ഗേറ്റിന് മുമ്പിലായി അൾക്കൂട്ടം ഉണ്ടാകാൻ തുടങ്ങിയതെന്ന് എയർപ്പോട്ട് ഡെപ്യൂട്ടി കമ്മീഷ്ണർ താനു ശർമ അറിയിച്ചു. ഇതെ തുടർന്ന വിമാനത്താവളത്തിന്റെ പുറത്ത് ട്രാഫിക് പ്രശ്നങ്ങളും ഉടലെടുത്തു. ടിക്കറ്റെടുത്ത യാത്രക്കാർ പണം തിരകെ നൽകുകയോ പകരം മറ്റ് സംവിധാനം ഉറപ്പാക്കുകയോ വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ഡിസിപി പറഞ്ഞു.
ALSO READ : International Flights: പൈലറ്റുമാരുടെ സമരം, വെള്ളിയാഴ്ച പറക്കേണ്ട 800 വിമാനങ്ങൾ റദ്ദാക്കി ലുഫ്താൻസ
യാത്രക്കാരെ മുൻകൂട്ടി അറിയിക്കാതെയാണ് വിമാനക്കമ്പനി തങ്ങളുടെ സർവീസ് റദ്ദാക്കിയത്. ഡൽഹിയിൽ നിന്നും രണ്ട് സർവീസാണ് ലുഫ്താൻസയ്ക്കുള്ളത്. ഒന്ന് വെള്ളുപ്പിനെ 2.50ന് 300 യാത്രക്കാരുമായി ഫ്രാങ്ക്ഫ്രട്ടിലേക്കുള്ള സർവീസും മറ്റേത് 400 പേരുമായി അർധ രാത്രിയിൽ 1.10ന് മ്യൂണിക്കിലേക്കുള്ള വിമാനവുമാണ് ലുഫ്താൻസ് റദ്ദാക്കിയിരിക്കുന്നത്. യാത്രക്കാരിൽ ബഹുഭൂരിപക്ഷം പേരും വേനൽ അവധിക്ക് ശേഷം യൂണിവേഴ്സ്റ്റികളിൽ തിരികെ ചേരാൻ പോകുന്ന വിദ്യാർഥികളാണ്. വേനൽ അവധിക്ക് ശേഷം മിക്ക കോളേജുകളും സെപ്റ്റംബർ ആറ് മുതൽ ആരംഭിക്കും. പത്താം തീയതിക്ക് മുമ്പായി റീ-ബുക്കിങ് സ്ലോട്ട് വിമാനക്കമ്പനിക്കില്ല എന്നതും വിദ്യാർഥികളെ വലയ്ക്കുകയാണ്.
Students' Strike at IGI Airport Delhi, as Lufthansa cancels two flights to Germany and they ain't finding a solution, Students are in panic as most are colleges are starting from 6th and they ain't rebooking before 10th sept. @PMOIndia@JM_Scindia @lufthansa #shameonlufthansa pic.twitter.com/dkAW8LwAPL
— Kuntal parmar (@Kunnntal) September 1, 2022
ശമ്പളം കൂട്ടി നൽകാത്തിന്റെ പേരിലാണ് ജർമൻ കമ്പനിയുടെ പൈലറ്റുമാർ സമരം പ്രഖ്യാപിച്ചത്. പൈലറ്റുമാരുടെ പണിമുടക്ക് മൂലം തങ്ങളുടെ രണ്ട് വലിയ ഹബ്ബുകളായ ഫ്രാങ്ക്ഫർട്ടിൽ നിന്നും മ്യൂണിക്കിൽ നിന്നുമുള്ള മിക്കവാറും എല്ലാ പാസഞ്ചർ, കാർഗോ ഫ്ലൈറ്റുകളും വെള്ളിയാഴ്ച റദ്ദാക്കുന്നതായി ലുഫ്താൻസ അറിയിച്ചു. പൈലറ്റുമാരുടെ പണിമുടക്ക് 1,30,000 യാത്രക്കാരെയാണ് ബാധിക്കുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.