ബംഗാള്‍ മുഖ്യമന്ത്രിയായി തുടര്‍ച്ചയായി രണ്ടാമതും മമത ബാനര്‍ജി ഇന്ന് സത്യപ്രതിജ്ഞ ചെയത് അധികാരമേല്‍ക്കും. കൊല്‍ക്കത്തയിലെ റെഡ് റോഡില്‍ നടക്കുന്ന വലിയ ചടങ്ങില്‍ നിരവധി വിശിഷ്ടാതിഥികള്‍ പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാരായ അരുണ്‍ ജെയ്റ്റ്ലി, നിതിന്‍ ഗഡ്കരി, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, മുഖ്യമന്ത്രിമാരായ നിതീഷ് കുമാര്‍, അരവിന്ദ് കേജ്‌രിവാള്‍, എന്നിവരെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചിട്ടുണ്ട്.
എന്നാല്‍ ഇടതുപാര്‍ട്ടി നേതാക്കളെ ക്ഷണിക്കാഞ്ഞത് ശ്രദ്ധേയമായ കാര്യമാണ്. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയുള്ള രാഷ്ട്രീയ നീക്കങ്ങളുടെ വേദി കൂടിയാകും മമതയുടെ സത്യപ്രതിജ്ഞയെ കണക്കാകുന്നത്.