ന്യൂഡല്‍ഹി: 'മന് കി ബാത്തി'ന്റെ മൂന്നാം വാര്‍ഷികദിനമായ ഇന്ന് പരിപാടിയില്‍ രാജ്യത്തെ അഭിസംബോധന ചെയ്യവേ ശുചിത്വത്തിന്റെ പ്രാധാന്യം എടുത്തുപറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി.
രാജ്യത്തെ ശുചീകരണ പദ്ധതി സ്വച്ഛ് ഭാരത് കൂടുതല്‍ പങ്കാളിത്തത്തോടുകൂടി നടപ്പാക്കണം എന്ന് അദ്ദേഹം പറഞ്ഞു. ശുചീകരണം ശീലമാക്കണം. അതിനായി ആശയപരമായ നീക്കം തന്നെ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാവപ്പെട്ട ഖാദിതൊഴിലാളികളുടെ ക്ഷേമത്തിനായി ഇൗ ഗാന്ധി ജയന്തി ദിനത്തില്‍ എല്ലാവരും ഒരു ഖാദി ഉത്പന്നം വാങ്ങിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ശ്രീനഗര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷെന്റ സ്വച്ഛ് ഭാരത് ബ്രാന്‍ഡ് അംബാസഡറായ 18കാരന് ബിലാല്‍ ദാറിനെ അദ്ദേഹം അഭിനന്ദിച്ചു. വൂളാര്‍ തടാകത്തില്‍ നിന്ന് 12,000 കിലോ മാലിന്യമായിരുന്നു ഒരു വര്‍ഷത്തിനിെട ബിലാല്‍ നീക്കം ചെയ്തത്.
ഹരിയാനയില്‍ ദേര സച്ച സൗധ നേതാവ് ഗുര്‍മീത് റാം റഹീം സിങ്ങിെന അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് െപാട്ടിപ്പുറപ്പെട്ട അതിക്രമങ്ങള്‍ സഹിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.
സൈന്യത്തില്‍ ചേര്‍ന്ന് രാജ്യ സേവനത്തിനിറങ്ങിയ ലഫ്. സ്വാതി മഹാദികിനെയും ലഫ്. നിധി ദുബെയെയും അദ്ദേഹംഅഭിനന്ദിച്ചു. രാജ്യത്തിന്റെ െഎക്യം നിലനിര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു