Most Peaceful Phase: കലാപങ്ങൾ കുറയുന്നു, കഴിഞ്ഞ 50 വർഷത്തെ ഏറ്റവും സമാധാനപരമായ ഘട്ടത്തിലൂടെ രാജ്യം കടന്നുപോകുന്നു!! NCRB റിപ്പോര്‍ട്ട്

NCRB ഡാറ്റയിൽ 1970 മുതൽ 2021 വരെ രജിസ്റ്റർ ചെയ്ത മൊത്തം കലാപ കേസുകളുടെ അടിസ്ഥാനത്തിലാണ് വിശകലനം നടത്തിയിരിയ്ക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jun 15, 2023, 10:57 PM IST
  • മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്‍റെ കാലത്ത് നേരിയ വര്‍ദ്ധനയുണ്ടായി. പ്രധാനമന്ത്രി മോദിയുടെ ഭരണകാലത്ത് കലാപകേസുകളുടെ എണ്ണം എക്കാലത്തെയും താഴ്ന്ന നിലയിലെത്തി
Most Peaceful Phase: കലാപങ്ങൾ കുറയുന്നു, കഴിഞ്ഞ 50 വർഷത്തെ ഏറ്റവും സമാധാനപരമായ ഘട്ടത്തിലൂടെ രാജ്യം കടന്നുപോകുന്നു!! NCRB റിപ്പോര്‍ട്ട്

New Delhi: രാജ്യത്ത് കലാപങ്ങള്‍ വലിയ തോതില്‍  കുറയുന്നതായി  NCRB റിപ്പോര്‍ട്ട്.  അതായത്, സർക്കാർ സ്ഥാപനമായ നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ (National Crime Records Bureau - NCRB)) ഡാറ്റയുടെ സമീപകാല വിശകലനം വെളിപ്പെടുത്തുന്നത് കഴിഞ്ഞ 50 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ കലാപനിരക്കിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത് എന്നാണ്. 

Also Read:  Wrestlers Protest Update: ബ്രിജ് ഭൂഷണിനെതിരെ 1000 പേജുള്ള കുറ്റപത്രം സമർപ്പിച്ച് ഡല്‍ഹി പോലീസ്!!

എൻസിആർബി ഡാറ്റയിൽ 1970 മുതൽ 2021 വരെ രജിസ്റ്റർ ചെയ്ത മൊത്തം കലാപ കേസുകളുടെ അടിസ്ഥാനത്തിലാണ് വിശകലനം നടത്തിയിരിയ്ക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള NDA സർക്കാരിന്‍റെ 9 വര്‍ഷത്തെ ഭരണകാലത്ത് രാജ്യത്ത് രജിസ്റ്റർ ചെയ്ത കലാപക്കേസുകളുടെ എണ്ണത്തിൽ കുത്തനെ ഇടിവുണ്ടായതായി ഗ്രാഫ് സൂചിപ്പിക്കുന്നു.

'2014ൽ പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരമേറ്റതിന് ശേഷം രാജ്യത്ത് കലാപങ്ങൾ ഗണ്യമായി കുറഞ്ഞുവെന്നും 2021 ന് ശേഷം ഇത് കലാപങ്ങള്‍ ഏറ്റവും കുറഞ്ഞ സമയമാണ്,  50 വർഷത്തിനിടയിലെ ഏറ്റവും സമാധാനപരമായ സമയമാണ് ഇത്', പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗം പ്രൊഫസർ ഷാമിക രവി ട്വിറ്ററിൽ കുറിച്ചു. 

പ്രൊഫസർ ഷാമിക രവി പങ്കുവെച്ച ഗ്രാഫ് കാണിക്കുന്നത് 1980-കളിൽ കലാപങ്ങളും അക്രമങ്ങളും ഏറെ വര്‍ദ്ധിച്ചിരുന്നുവെന്നും പിന്നീട് 1990-കളുടെ അവസാനത്തിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സര്‍ക്കാരിന്‍റെ ആദ്യ ഭരണകാലമായപ്പോൾ അത് കുത്തനെയുള്ള കുറയുന്നതായും ഗ്രാഫ് കാണിക്കുന്നു.   

മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്‍റെ കാലത്ത് നേരിയ വര്‍ദ്ധനയുണ്ടായി. പ്രധാനമന്ത്രി മോദിയുടെ ഭരണകാലത്ത് കലാപകേസുകളുടെ എണ്ണം എക്കാലത്തെയും താഴ്ന്ന നിലയിലെത്തി, NRCB ഡാറ്റ കാണിക്കുന്ന ഗ്രാഫ് ഇതാണ് സൂചിപ്പിക്കുന്നത്. 

53 പേർ മരിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ട വടക്കുകിഴക്കൻ ഡൽഹിയിൽ ഉണ്ടായ കലാപമാണ്‌  മുന്‍ വര്‍ഷങ്ങളില്‍ സംഭവിച്ചതില്‍ ഏറ്റവും വലിയ കലാപം. 2020 നടന്ന ഈ  കലാപമാണ്‌ അവസാനമായി ഉണ്ടായതില്‍ ഏറ്റവും വലിയ അക്രമ സംഭവമായി ചൂണ്ടിക്കാട്ടപ്പെടുന്നത്  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News