ആർഎസ്എസ് നേതാക്കള്‍ വിവാദ പ്രസ്താവന തുടരുകയാണെങ്കില്‍ പ്രധാനമന്ത്രി പദം ഉപേക്ഷിക്കുമെന്ന് നരേന്ദ്ര മോദി

Last Updated : Jun 8, 2016, 11:02 AM IST
ആർഎസ്എസ് നേതാക്കള്‍ വിവാദ പ്രസ്താവന തുടരുകയാണെങ്കില്‍ പ്രധാനമന്ത്രി പദം ഉപേക്ഷിക്കുമെന്ന് നരേന്ദ്ര മോദി

ആർഎസ്എസ് നേതാക്കള്‍ വിവാദ പ്രസ്താവന തുടരുകയാണെങ്കില്‍ പ്രധാനമന്ത്രി പദം ഉപേക്ഷിക്കുമെന്ന് നരേന്ദ്ര മോദി. ആർഎസ്എസ് നേതാക്കളോടു നേരിട്ടികാര്യമറിയിച്ചതായി മറാത്തി ദിനപത്രം മഹാരാഷ്ട്ര ടൈംസ് റിപ്പോർട്ടു ചെയ്തു. 

നിരന്തരം ചിലർ ഇതുപോലെയുള്ള വിവാദ, തീവ്രവാദ പ്രസ്താവനകൾ നടത്തി സർക്കാരിന്‍ ന്‍റെ പ്രതിച്ഛായെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെ പോയാല്‍ താന്‍ പ്രധാനമന്ത്രി പദം ഉപേക്ഷിക്കുമെന്നും മോദി തുടർന്നു പറഞ്ഞു. ഇതേത്തുടർന്നു വിവാദ പ്രസ്താവന നടത്തുന്നവർക്കെതിരെ സർക്കാരിനു നടപടി എടുക്കാമെന്ന് ആർഎസ്എസ് സർക്കാരിനെ അറിയിച്ചതായും മഹാരാഷ്ട്ര ടൈംസ് പറയുന്നു.

Trending News