നാസിക്: Nashik Bus Fire Accident: മഹാരാഷ്ട്രയിലെ നാസിക്കിൽ ബസിന് തീപിടിച്ച് ഒരു കുട്ടിയുൾപ്പെടെ 11 പേർ മരിച്ചു, 32 ലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ബസിനു പിടിച്ച തീ ഫയർഫോഴ്സ് എത്തിയാണ് അണച്ചത്. വൻ പോലീസ് സന്നാഹമാണ് അപകട സ്ഥലത്തെത്തി ചേർന്നത്. നാസിക്-ഔറംഗബാദ് ഹൈവേയിൽ പുലർച്ചെയായിരുന്നു അപകടം.
#UPDATE | Death toll in bus-truck collision incident in Nashik rises to 11: Nashik Police#Maharashtra
— ANI (@ANI) October 8, 2022
ഔറംഗബാദിൽ നിന്നും നാസിക്കിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ട് തീ പിടിച്ചത്. ട്രാക്കിൽ ഇടിച്ചതിനെ തുടർന്നാണ് ബസിന് തീപിടിച്ചതെന്നാണ് റിപ്പോർട്ട്. ഗുരുതരമായി പൊള്ളലേറ്റ യാത്രക്കാരെ ആംബുലൻസുകളിൽ ആശുപത്രികളിലെത്തിച്ചു. യവത്മാലിൽ നിന്ന് മുംബൈയിലേക്ക് വരികയായിരുന്ന ബസും നാസിക്കിൽ നിന്ന് പൂനെയിലേക്ക് പോവുകയായിരുന്ന ട്രക്കും കൂട്ടിയിടിച്ച് 11 പേർ മരിക്കുകയും 21 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്താതായി എഎൻഐ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Maharashtra: 10 people died & 21 injured after a bus coming from Yavatmal to Mumbai collided with a truck going to Pune from Nashik. All injured are being treated in Nashik. Govt will bear all medical expenses of the injured: Dada Bhuse, Guardian Min of Nashik to ANI
(File pic) pic.twitter.com/YKQramhbY7
— ANI (@ANI) October 8, 2022
മൃതദേഹങ്ങളും പരിക്കേറ്റവരേയും ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഡോക്‌ടറുടെ സ്ഥിരീകരണം എത്തിയാൽ മാത്രമേ മരണസംഖ്യ സംബന്ധിച്ചുള്ള യഥാർത്ഥ കണക്ക് വ്യക്തമാകുകയുള്ളുവെന്നും പൊലീസ് പറഞ്ഞു. ബസ് അപകടത്തിൽ പെട്ടതിനു പിന്നാലെ തീ പടരുകയായിരുന്നുവെന്നും നിരവധി യാത്രക്കാർ ബസിനുള്ളിൽ കുടുങ്ങിയിരുന്നതായും പോലീസ് പറഞ്ഞു. രക്ഷാപ്രവർത്തകർ പരിക്കേറ്റവരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരെ നാസിക് സിവിൽ ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...