ന്യൂ ഡൽഹി : നീറ്റ് പിജി 2022 പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പരീക്ഷ നടന്ന പത്ത് ദിവസത്തിനുള്ളിൽ നാഷ്ണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസ് ഫലം പ്രഖ്യാപിക്കുകയായിരുന്നുയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. മൻസൂഖ് മാണ്ഡവ്യ അറിയിച്ചു.
ജനറൽ വിഭാഗത്തിന് 275 കട്ട്ഓഫ് സ്കോർ. ഒബിസി, എസ് ടി/എസ് സി വിഭാഗങ്ങൾക്ക് 245 ആണ് കട്ട്ഓഫ് സ്കോർ. ഫലം നാഷ്ണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും ലഭിക്കുന്നതാണ്.
ALSO READ : E-Shram Card: അസംഘടിത തൊഴിലാളികൾക്കുള്ള ഇ-ശ്രം കാർഡിന് അപേക്ഷിക്കേണ്ടത് എങ്ങനെ?
NEET-PG result is out!
I congratulate all the students who have qualified for NEET-PG with flying colours.
I appreciate @NBEMS_INDIA for their commendable job of declaring the results in record 10 days, much ahead of the schedule.
Check your result at https://t.co/Fbmm0s9vCP
— Dr Mansukh Mandaviya (@mansukhmandviya) June 1, 2022
ഫലം ജൂൺ 20 പ്രഖ്യാപിക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നത്. അവയെല്ലാം തള്ളി റിക്കോർഡ് വേഗത്തിലാണ് നാഷ്ണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസ് ഫലം പ്രഖ്യാപിച്ചിരിക്കുന്ന ആരോഗ്യ മന്ത്രി ട്വിറ്ററിൽ കുറിച്ചു. 21 മെയ് കേന്ദ്ര സർക്കാർ നീറ്റ് പിജി പരീക്ഷ സംഘടിപ്പിച്ചത്.
എങ്ങനെ ഫലം ഡൗൺലോഡ് ചെയ്യാം?
നാഷ്ണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രവേശിക്കുക. NEET PG റിസൾട്ടിൽ ക്ലിക്ക് ചെയ്യുക. ഒരു ലിസ്റ്റ് തുറന്ന് വരും. അത് ഡൗൺലോഡ് ചെയ്ത് കണ്ട്രോൾ എഫ് ക്ലിക്ക് ടൈപ്പ് ചെയ്യുക. എന്നിട്ട് നിങ്ങളുടെ റോൾ നമ്പർ അടിച്ച് കൊടുക്കക. നിങ്ങൾക്ക് കട്ട്ഓഫ് മാർക്ക് ലഭിച്ചിട്ടുണ്ട് എന്ന് പരിശോധിക്കുക.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.