പിഎന്‍ബി തട്ടിപ്പ് കേസ് പ്രതി നീരവ് മോദി ലണ്ടനില്‍ അറസ്റ്റില്‍

നീരവ് മോദി ലണ്ടനിലുണ്ടെന്ന മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഇയാളെ വിട്ടുനല്‍കണമെന്ന് ഇന്ത്യ ബ്രിട്ടനോട് ആവശ്യപ്പെട്ടിരുന്നു  

Last Updated : Mar 20, 2019, 03:21 PM IST
പിഎന്‍ബി തട്ടിപ്പ് കേസ് പ്രതി നീരവ് മോദി ലണ്ടനില്‍ അറസ്റ്റില്‍

ലണ്ടന്‍: പഞ്ചാബ് നാഷണല്‍ ബാങ്കിൽനിന്നു കോടികളുടെ തട്ടിപ്പു നടത്തി മുങ്ങിയ രത്നവ്യാപാരി നീരവ് മോദി ലണ്ടനില്‍ അറസ്റ്റില്‍. രാജ്യംവിട്ട് പതിനേഴ് മാസത്തിന് ശേഷമാണ് നീരവ് മോദിയെ അറസ്റ്റ് ചെയ്തിരുന്നത്. ഇന്ന് 3.30 ഓടെ നീരവ് മോദിയെ ലണ്ടന്‍ വെസ്റ്റ് മിനിസ്റ്റര്‍ കോടതിയില്‍ ഹാജരാക്കും.

 

 

നീരവ് മോദി ലണ്ടനിലുണ്ടെന്ന മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഇയാളെ വിട്ടുനല്‍കണമെന്ന് ഇന്ത്യ ബ്രിട്ടനോട് ആവശ്യപ്പെട്ടിരുന്നു. തട്ടിപ്പു നടത്തിയ നീരവ് മോദി കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ മുംബൈയില്‍നിന്ന് യുഎഇയിലേക്കു കടന്നതാണ്. 

മാര്‍ച്ചിലെ മൂന്നാമത്തെ ആഴ്ച അവിടെനിന്ന് ഹോങ്കോംഗിലേക്കു പറന്നു. ഹോങ്കോംഗില്‍ നിരവധി സ്ഥാപനങ്ങള്‍ നീരവ് മോദിയുടേതായിട്ടുണ്ട്. ഇതേത്തുടര്‍ന്ന് നീരവ് മോദിയെ പിടികൂടാന്‍ സര്‍ക്കാര്‍ ഹോങ്കോംഗ് ഭരണകൂടത്തെ സമീപിച്ചതോടെ ഇയാള്‍ ലണ്ടനിലേക്കു കടന്നെന്നും റിപ്പോര്‍ട്ടുകള്‍ വന്നു.

More Stories

Trending News