ന്യൂഡല്‍ഹി:നിയന്ത്രണ രേഖയില്‍ പാകിസ്താന്‍ തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്ന സാഹചര്യത്തിലാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ സ്ഥിതിഗതികള്‍ വിലയിരുത്തിയത്.
കശ്മീര്‍ താഴ്‌വരയില്‍ ഭീകരര്‍ സുരക്ഷാ സേനയെ ലക്ഷ്യംവെച്ച് ആക്രമണം നടത്തുന്നുണ്ട്.ദേശീയ സുരക്ഷാ ഉപദേഷ്ടാവ് വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെയാണ്
ഉന്നത തല യോഗം വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയത്.
കരസേന മേധാവി ജനറല്‍ മനോജ് മുകുന്ദ് നരവാനെ,റോ യുടെ മേധാവി സാമന്ത് ഗോയല്‍,നോര്‍ത്തേന്‍ ആര്‍മി കമാന്‍ഡര്‍ ലെഫ്.ജനറല്‍ വൈ.കെ ജോഷി,
എന്നിവര്‍ക്കൊപ്പം കാശ്മീരിലെ ചുമതലുള്ള ലെഫ്.ജനറല്‍ ബിഎസ് രാജു,ലെഫ്.ജനറല്‍ ഹര്‍ഷ ഗുപ്ത,ജമ്മു കശ്മീര്‍ പോലീസ് മേധാവി ദില്‍ബാഗ് സിങ്ങും യോഗത്തില്‍ പങ്കെടുത്തു.
അജിത് ഡോവല്‍ എയര്‍ ഫോഴ്സ് മേധാവിയുമായും ആശയ വിനിമയം നടത്തിയതായാണ് വിവരം,നേരത്തെ കാശ്മീര്‍ താഴ്വരയില്‍ സുരക്ഷാ സേന
ജെയ്ഷെ ഇ മുഹമ്മദിന്റെയും ഹിസ്ബുള്‍ മുജാഹിദ്ധീന്‍റെയും ഭീകര വാദികളെ കൊലപെടുത്തുകയും പിടികൂടുകയും ചെയ്തിരുന്നു.
ഭീകരവാദ സംഘടനകളുടെ ഫണ്ടിംഗ് തടഞ്ഞുകൊണ്ട് ഭീകരവാദികളെ കുടുക്കുക എന്ന തന്ത്രമാണ് ഇന്ത്യയുടേത്.
നിലവില്‍ കാശ്മീര്‍ താഴ്വരയില്‍ 30 ഭീകരര്‍ ഉണ്ടെന്ന് സുരക്ഷാ സേന തിരിച്ചറിഞ്ഞിട്ടുണ്ട്.ഇവരെ കണ്ടെത്തുന്നതിനായി കര്‍ശന പരിശോധനയാണ് സൈന്യം നടത്തുന്നത്.
രഹസ്യാന്വേഷണ വിഭാഗം നേരത്തെ,ജെയ്ഷെ ഈ മുഹമ്മദ്,ലെഷ്ക്കര്‍ ഇ തോയ്ബ,ഹിസ്ബുള്‍ മുജാഹിദ്ദീന്‍ എന്നീ സംഘടനകള്‍ നിയന്ത്രണ രേഖയില്‍
നുഴഞ്ഞ്കയറ്റത്തിന് തയ്യാറെടുക്കുകയാണെന്ന വിവരം കേന്ദ്രസര്‍ക്കാരിന് നല്‍കിയിരുന്നു.
ഇതില്‍ ഭീകരരുടെ ലോഞ്ച് പാഡുകള്‍,ഭീകരരുടെ എണ്ണം അങ്ങനെ എല്ലാ കാര്യങ്ങളും കൃത്യമായി പറഞ്ഞിരുന്നു.രഹസ്യാന്വേഷണ വിഭാഗം
നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സുരക്ഷാ സേന നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
നിയന്ത്രണ രേഖയില്‍ പാക്കിസ്ഥാന്‍ നടത്തുന്ന പ്രകോപനത്തിന് ശക്തമായ തിരിച്ചടിയാണ് ഇന്ത്യയും നല്‍കുന്നത്,
കഴിഞ്ഞ ദിവസം പാക്കിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് വെടിയുതിര്‍ക്കുകയും ഷെല്ലാക്രമണം നടത്തുകയും ചെയ്തിരുന്നു.
ഇന്ത്യാ ശകത്മായാണ് തിരിച്ചടിച്ചത്,നാല് പാകിസ്ഥാന്‍ സൈനികര്‍ ഇന്ത്യയുടെ തിരിച്ചടിയില്‍ കൊല്ലപെടുകയും ചെയ്തു.