സിന്ധ്യയെ ചാക്കിലാക്കി കമൽനാഥിനെ നീക്കിയത് കേന്ദ്രം? ഓഡിയോ ക്ലിപ്പ് പുറത്ത്

കേന്ദ്രനേതൃത്വമാണ് മധ്യപ്രദേശിലെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ തീരുമാനമെടുത്തതെന്നും അങ്ങനെ സംഭവിച്ചില്ലെങ്കില്‍ എല്ലാം നശിക്കുമെന്നും ഓഡിയോ ക്ലിപ്പില്‍ പറയുന്നു

Last Updated : Jun 10, 2020, 12:10 PM IST
സിന്ധ്യയെ ചാക്കിലാക്കി കമൽനാഥിനെ നീക്കിയത് കേന്ദ്രം? ഓഡിയോ ക്ലിപ്പ് പുറത്ത്

മധ്യപ്രദേശ് കോൺഗ്രസിന് ലഭിച്ച ഏറ്റവും വലിയ തിരിച്ചടിയായിരുന്നു ജ്യോതിരാദിത്യ സിന്ധ്യയുടെ പാർട്ടി മാറ്റം.എന്നാൽ  മധ്യപ്രദേശിലെ കമല്‍നാഥ് സര്‍ക്കാരിനെ മറിച്ചിട്ടത്  ബിജെപി കേന്ദ്രനേതൃത്വമാണെന്ന് പറയുന്ന ഓഡിയോ ക്ലിപ്പ് മധ്യപ്രദേശില്‍ വ്യാപകമായി പ്രചരിക്കുന്നതായാണ് പുതിയ വാർത്തകൾ. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റേതെന്ന പേരിലാണ് ഓഡിയോ ക്ലിപ്പ് പ്രചരിക്കുന്നത്.

കേന്ദ്രനേതൃത്വമാണ് മധ്യപ്രദേശിലെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ തീരുമാനമെടുത്തതെന്നും അങ്ങനെ സംഭവിച്ചില്ലെങ്കില്‍ എല്ലാം നശിക്കുമെന്നും ഓഡിയോ ക്ലിപ്പില്‍ പറയുന്നു.

കഴിഞ്ഞ ദിവസം ചൗഹാന്‍(Shivraj Singh Chauhan) ഇന്ദോറിലെ സന്‍വേര്‍ നിയമസഭാ മണ്ഡലത്തില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇവിടെ വെച്ച് പാര്‍ട്ടി നേതാക്കളുമായി സംസാരിച്ചതിന്റെ ഓഡിയോ ക്ലിപ്പാണ് പ്രചരിക്കുന്നതെന്നാണ് പറയപ്പെടുന്നത്.

Also Read: ഉപതിരഞ്ഞെടുപ്പ് ചര്‍ച്ചയില്‍ മധ്യ പ്രദേശ് BJP... ചുക്കാന്‍ പിടിച്ച് ജ്യോതിരാദിത്യ സിന്ധ്യ.....

ജ്യോതിരാദിത്യ സിന്ധ്യയേയും തുള്‍സി സിലാവതിനെയും കൂടെക്കൂട്ടാതെ സര്‍ക്കാരിനെ താഴെയിറക്കാന്‍ സാധിക്കില്ലായിരുന്നോയെന്ന് ഒരു നേതാവ് ഇതില്‍ ചോദിക്കുന്നുണ്ട്. എന്നാല്‍ അങ്ങനെയല്ലാതെ മറ്റ് വഴികള്‍ ഒന്നുമില്ലായിരുന്നുവെന്നാണ് മറുപടി.

ശിവരാജ് സിങ് ചൗഹാന്‍ സ്വമേധയാ സത്യം തുറന്നു പറഞ്ഞുവെന്നു കോൺഗ്രസ് നേതാവ് നരേന്ദ്ര സാലുജ പറഞ്ഞു. സിന്ധ്യയുടെയും വിശ്വസ്തരുടെയും പിന്തുണയോടെ ബിജെപി മനപൂർവം കമൽനാഥ് സർക്കാരിനെ താഴെയിറക്കുകയായിരുന്നു. മധ്യപ്രദേശിലെ കോൺഗ്രസ് സർക്കാരിനെ വീഴ്ത്താൻ ബിജെപി കേന്ദ്രനേതൃത്വം ശ്രമിച്ചുവെന്ന സത്യം ഇതോടെ പുറത്തുവന്നിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മധ്യപ്രദേശ് കോൺഗ്രസിലെ പ്രമുഖ വ്യക്തിത്വമായിരുന്ന സിന്ധ്യ മൂന്ന് മാസം മുമ്പാണ്15 മാസം മാത്രം പ്രായമുണ്ടായിരുന്ന Kamal Nath സര്‍ക്കാരിനെ താഴെയിറക്കിക്കൊണ്ട് ബിജെപിയിലേക്ക് ചേക്കേറിയത്.

മുൻ മന്ത്രി  ബാലേന്ദു ശുക്ല, Jyotiraditya Scindia ക്കൊപ്പം ബിജെപിയിലേക്ക് പോയ സേവാദൾ മുൻ അധ്യക്ഷൻ സത്യേന്ദ്ര യാദവ് എന്നിവരാർ കോൺഗ്രസിലേക്ക് മടങ്ങിയിരുന്നു.

Trending News