ഇന്ത്യക്കെതിരെ നേപ്പാളിനെ തിരിക്കുന്നതിന് പിന്നിൽ പാക്-ചൈന ഗൂഢാലോചന..!

നേപ്പാളിലെ ചൈനീസ് അംബാസിഡർ ഹൌ യാങ്കി വഴിയാണ് ഇതിന് ശ്രമിക്കുന്നതെന്നാണ് റിപ്പോർട്ട്.   ഹൌ യാങ്കി നേപ്പാൾ അംബാസിഡർ ആയി നിയമിക്കുന്നതിന് മുൻപ് പാക്കിസ്ഥാനിലെ ചൈനീസ് അംബാസിഡറായിരുന്നു.  

Last Updated : Jun 14, 2020, 11:34 PM IST
ഇന്ത്യക്കെതിരെ നേപ്പാളിനെ തിരിക്കുന്നതിന് പിന്നിൽ പാക്-ചൈന ഗൂഢാലോചന..!

ന്യൂഡൽഹി: ഇന്ത്യയും നേപ്പാളുമായി തർക്ക സമാനമായ അന്തരീക്ഷം നിലനിൽക്കെ ഒരുമിച്ച് കരുക്കൾ നീക്കി ചൈനയും പാക്കിസ്ഥാനും രംഗത്തെന്ന് റിപ്പോർട്ട്.  നേപ്പാളും ഇന്ത്യയും തമ്മിലുള്ള പ്രശ്നം കൂടുതൽ വഷളാക്കാൻ രണ്ടു രാജ്യങ്ങളും ചേർന്ന് ശ്രമം നടത്തുന്നതായി റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. 

Also read: ഗുജറാത്തിന് പിന്നാലെ ജമ്മു കശ്മീരിലും ഭൂചലനം 

നേപ്പാളിലെ ചൈനീസ് അംബാസിഡർ ഹൌ യാങ്കി വഴിയാണ് ഇതിന് ശ്രമിക്കുന്നതെന്നാണ് റിപ്പോർട്ട്.   ഹൌ യാങ്കി നേപ്പാൾ അംബാസിഡർ ആയി നിയമിക്കുന്നതിന് മുൻപ് പാക്കിസ്ഥാനിലെ ചൈനീസ് അംബാസിഡറായിരുന്നു.  ഇപ്പോൾ ഇന്ത്യയും നേപ്പാളും തമ്മിൽ പ്രശനങ്ങൾ നിലനിൽക്കുന്ന ഈ സാഹചര്യത്തിൽ ഹൌ യാങ്കിയെ  നേപ്പാൾ അംബാസിഡർ ആയി നിയമിച്ചതിന് പിന്നിൽ ഗൂഡലക്ഷ്യമുണ്ടെന്നാണ് വിലയിരുത്തൽ. 

Also read: പാക് ഭീകര സംഘടനയ്ക്കായി ചാരവൃത്തി; പിടിയിലായ യുവതിയെ NIA കസ്റ്റഡിയിൽ വിട്ടു 

ഇതിനിടയിൽ യൂണിഫൈഡ് നേപ്പാള്‍ നാഷണല്‍ ഫ്രണ്ടിനന്റെ നേതാവ് ഫാനിന്ദ്ര, നേപ്പാള്‍-പാകിസ്താന്‍-ചൈനീസ് എംബിസികളിലെ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയാതായും റിപ്പോർട്ടുകളുണ്ട്. 

ചൈനയുമായും ഇന്ത്യ ഉരസി നിൽക്കുന്ന ഈ സാഹചര്യത്തിൽ അയൽ രാജ്യങ്ങളെ പ്രകോപിപ്പിച്ച് ഇന്ത്യക്കെതിരെ പടയൊരുക്കാനാണ് ചൈന ഇപ്പോൾ ശ്രമം നടത്തുന്നത്.  അതിനായി പാക്കിസ്ഥാനുമായി കൂട്ടുപിടിച്ച് നേപ്പാളിനെയും ഇന്ത്യയുടെ ശത്രുവാക്കാനാണ് ചൈനയുടെ ശ്രമം. 

Trending News