Akasa Air: യാത്ര പോകാന്‍ ഇഷ്ടപ്പെടുന്നവരാണ് നമ്മില്‍ അധികവും. യാത്ര പ്ലാന്‍ ചെയ്യുമ്പോള്‍ അല്ലെങ്കില്‍ യാത്രയ്ക്കായി സാധനങ്ങള്‍ പായ്ക്ക് ചെയ്യുമ്പോള്‍ നമ്മെ വിഷമിപ്പിക്കുന്ന ചില കാര്യങ്ങള്‍ ഉണ്ട്, അതിലൊന്നാണ് നമ്മള്‍ ഓമനിച്ചു വളര്‍ത്തുന്ന നായകളേയും പൂച്ചകളേയും മറ്റൊരാളെ ഏല്‍പ്പിച്ച് പോകണം എന്നുള്ളത്.
അതായത്, ഇപ്പോള്‍ ട്രെയിന്‍ യാത്രയില്‍ ഓമന മൃഗങ്ങളേയും ഒപ്പം കൂട്ടാം. എന്നാല്‍ വിമാനത്തില്‍ ഈ സൗകര്യം സാധാരണമായിരുന്നില്ല. എന്നാല്‍ ആ അവസ്ഥയ്ക്ക് മാറ്റം വന്നിരിയ്ക്കുകയാണ്. അതായത്, ഇനി വിമാന യാത്രയില്‍ നമ്മുടെ ഓമന മൃഗങ്ങളേയും ഒപ്പം കൂട്ടാം.
നിങ്ങളുടെ വളർത്തുമൃഗങ്ങളോടൊപ്പം ഉടൻ തന്നെ ആകാശ എയറിൽ നിങ്ങൾക്ക് യാത്ര ചെയ്യാൻ കഴിയും. യാത്രക്കാർക്ക് അവരുടെ വളർത്തു നായ്ക്കളെയും പൂച്ചകളെയും ക്യാബിനിലും ലഗേജിലും കൊണ്ടുപോകാൻ ആകാശ എയർലൈൻ അനുവദിക്കുമെന്ന് വിശദാംശങ്ങൾ നൽകിക്കൊണ്ട് സിഇഒ വിനയ് ദുബെ പറഞ്ഞു.
ഓമന മൃഗങ്ങള്‍ക്കൊപ്പമുള്ള യാത്രയ്ക്കുള്ള ബുക്കിംഗ് ഒക്ടോബർ 15 മുതൽ ആരംഭിക്കുമെന്നും വളർത്തുമൃഗങ്ങളുമായി ആദ്യ വിമാനം ഈ വർഷം നവംബർ ഒന്നിന് പുറപ്പെടുമെന്നും ആകാശ എയർലൈൻ അറിയിച്ചു. ക്യാബിനിൽ വളർത്തുമൃഗങ്ങളുടെ ഭാരം 7 കിലോയിൽ കൂടരുതെന്നും ബാക്കിയുള്ളവ ലഗേജില്‍ അനുവദിക്കുമെന്നും എയർലൈൻ അറിയിച്ചു.
ആകാശ എയറിന് പുറമെ, എയർ ഇന്ത്യ, സ്‌പൈസ് ജെറ്റ്, ജെറ്റ് എയർവേസ്, വിസ്താര തുടങ്ങിയ മറ്റ് എയർലൈനുകൾ ഇതിനകം ഈ സൗകര്യം യാത്രക്കാര്‍ക്ക് നല്‍കുന്നുണ്ട്. എന്നാൽ ഇൻഡിഗോയും എയർ ഏഷ്യയും അന്ധരായ യാത്രക്കാർക്ക് വഴികാട്ടിയായ നായ പോലെയുള്ള സേവന മൃഗങ്ങല്ലാതെ മറ്റ് മൃഗങ്ങളെ കയറ്റാൻ അനുവദിക്കില്ല.
അതേസമയം, പ്രവർത്തനം ആരംഭിച്ചതിന് ശേഷമുള്ള ആദ്യ 60 ദിവസങ്ങളിലെ പ്രകടനം തൃപ്തികരമാണെന്ന് ആകാശ എയർലൈൻ അധികൃതര്‍ വ്യക്തമാക്കി. പ്ലാനുകൾ അനുസരിച്ച് എയർലൈൻ നടത്തുന്ന പ്രകടനം തൃപ്തികരമാണെന്നും എയർലൈൻ നിലവിൽ പ്രതിദിനം 30 വിമാന സര്‍വീസ് നടത്തുന്നുണ്ട് എന്നും സിഇഒ വിനയ് ദുബെ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...