ബുള്ളറ്റ് ട്രെയിന്‍: പദ്ധതിയ്ക്ക് വ്യാഴാഴ്ച തറക്കല്ലിടും

ഇന്ത്യന്‍ റെയില്‍വേ വന്‍ കുതിപ്പിന് തയ്യാറെടുക്കുന്നു. പ്രധാനമന്ത്രിയുടെ വാഗ്ദാനങ്ങളില്‍ ഒന്നായ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയ്ക്ക് തുടക്കമിടുന്നു. ട്രെയിന്‍ യാത്രയിലൊരു വന്‍ കുതിപ്പിനാവും ഇത് തുടക്കമിടുക. രാജ്യത്തെ റെയില്‍വെ സംവിധാനം ഉടച്ചുവാര്‍ക്കാനുള്ള നീക്കത്തിന്‍റെ ഭാഗമായാണ് ബുള്ളറ്റ് ട്രെയിന്‍ അടക്കമുള്ള പദ്ധതികള്‍ രാജ്യത്ത് ആരംഭിക്കുന്നത്.  

Last Updated : Sep 11, 2017, 12:41 PM IST
ബുള്ളറ്റ് ട്രെയിന്‍: പദ്ധതിയ്ക്ക് വ്യാഴാഴ്ച തറക്കല്ലിടും

അഹമ്മദാബാദ്: ഇന്ത്യന്‍ റെയില്‍വേ വന്‍ കുതിപ്പിന് തയ്യാറെടുക്കുന്നു. പ്രധാനമന്ത്രിയുടെ വാഗ്ദാനങ്ങളില്‍ ഒന്നായ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയ്ക്ക് തുടക്കമിടുന്നു. ട്രെയിന്‍ യാത്രയിലൊരു വന്‍ കുതിപ്പിനാവും ഇത് തുടക്കമിടുക. രാജ്യത്തെ റെയില്‍വെ സംവിധാനം ഉടച്ചുവാര്‍ക്കാനുള്ള നീക്കത്തിന്‍റെ ഭാഗമായാണ് ബുള്ളറ്റ് ട്രെയിന്‍ അടക്കമുള്ള പദ്ധതികള്‍ രാജ്യത്ത് ആരംഭിക്കുന്നത്.  

ആദ്യ ബുള്ളറ്റ് ട്രെയിന്‍ അഹമ്മദാബാദിനും മുംബൈയ്ക്കും മധ്യേയാണ്. വ്യാഴാഴ്ച ഗുജറാത്തില്‍ നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയും ചേര്‍ന്നാണ് തറക്കല്ലിടല്‍ നിര്‍വഹിക്കുക. പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു ബുള്ളറ്റ് ട്രെയിന്‍. 1.1 ലക്ഷം കോടിയുടെ പദ്ധതിയാണ് ഇത്. 

മുന്‍ ടാറ്റാ എക്സിക്യൂട്ടീവും ഐഐടി കാന്‍പൂര്‍ പൂര്‍വ്വ വിദ്യര്‍ത്ഥിയുമായ സഞ്ജീവ് സിൻഹയാണ് പദ്ധതിയ്ക്കുവേണ്ടി ഇന്ത്യയെ പ്രതിനിധീകരിക്കുക.

ഗുജറാത്തിലെ അഹമ്മദാബാദിനും രാജ്യത്തിന്‍റെ വാണിജ്യ തലസ്ഥാനമായ മുംബൈയ്ക്കും മധ്യേയുള്ള ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കാവും വ്യാഴാഴ്ച തറക്കല്ലിടുകയെന്ന് ഗുജറാത്ത് സര്‍ക്കാര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. പദ്ധതി ചിലവിന്‍റെ 85 ശതമാനവും ജപ്പാന്‍ വായ്പയായി നല്‍കും.

ഈ പ 2023 ല്‍ പദ്ധതി പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതോടെ മുംബൈയ്ക്കും അഹമ്മദാബാദിനും ഇടയിലുള്ള യാത്രാസമയം എട്ട് മണിക്കൂറില്‍നിന്ന് 3.5 മണിക്കൂറായി ചുരുങ്ങും. 750 ഓളം യാത്രക്കര്‍ക്ക് ബുള്ളറ്റ് തീവണ്ടിയില്‍ സഞ്ചരിക്കാനാവും. 

റെയിൽവേ ശൃംഖലയുടെയും യാത്രക്കാരുടെ എണ്ണത്തി​​ന്‍റെയും കാര്യത്തിൽ ഇന്ത്യ ലോകത്ത്​ മുന്നിലാണെങ്കിലും ​ട്രെയിനുകളുടെ വേഗം, സുരക്ഷ തുടങ്ങിയ കാര്യങ്ങളിൽ വളരെ പിന്നിലാണ്. 

22 ദശലക്ഷം പേരാണ്​ പ്രതിദിനം യാത്ര ചെയ്യുന്നത്​. വളരെ കുറച്ച്​ ട്രെയിനുകൾ മാത്രമാണ്​ മണിക്കൂറിൽ 100 കിലോമീറ്ററിൽ കൂടുതൽ വേഗത്തിൽ സഞ്ചരിക്കുന്നത്​. നിലവിലെ റെയിൽ ​സംവിധാനം ആധുനീകരിക്കാനുള്ള നീക്കത്തിന്‍റെ ഭാഗമായാണ്​ ബുള്ളറ്റ്​ ട്രെയിൻ കൊണ്ടുവരുന്നത്​.

 

Trending News