ന്യൂഡല്‍ഹി: രാഷ്ട്രപതി ഭവനില്‍ കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയെ വരവേറ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജസ്റ്റിന്‍ ട്രൂഡോയ്ക്കും കുടുംബത്തിനും ആനന്ദകരമായ അനുഭവമാണ് ഇത് വരെ ലഭിച്ചതെന്ന് പ്രതീക്ഷിക്കുവെന്ന് പ്രധാനമന്ത്രി നേരത്തെ ട്വീറ്റ് ചെയ്തുരുന്നു. ജസ്റ്റില്‍ ട്രൂഡോയുടെ മക്കളെ കാണാന്‍ കാത്തിരിക്കുന്നതായും ട്വീറ്റില്‍ പരാമര്‍ശിച്ചിരുന്നു.
#WATCH: PM Narendra Modi receives Canadian Prime Minister #JustinTrudeau & his family at Rashtrapati Bhawan. pic.twitter.com/g1rxUiNAu1
— ANI (@ANI) February 23, 2018
നേരത്തെ ഇന്ത്യ സന്ദർശിക്കുന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അവഗണിച്ചതായി കനേഡിയൻ മാധ്യമങ്ങളിൽ വിമർശനമുണ്ടായിരുന്നു.
പ്രത്യേക ഖാലിസ്ഥാനായി വാദിക്കുന്ന ഗ്രൂപ്പുകളോട് ട്രൂഡോ കാണിക്കുന്ന അടുപ്പമാണ് ഇതിന് കാരണമെന്ന മാധ്യമങ്ങളുടെ വിമർശനം വിദേശകാര്യമന്ത്രാലയം തള്ളിയിരുന്നു. കാനഡയിലും പുറത്തും ഏറെ ജനകീയനായ യുവ നേതാവ് ജസ്റ്റിൻ ട്രൂഡോ ഏഴു ദിവസത്തെ സന്ദർശനത്തിനാണ് ഇന്ത്യയിലെത്തിയത്. വിമാനത്താവളത്തിൽ കനേഡിയൻ പ്രധാനമന്ത്രിയെ സ്വീകരിച്ച് കൃഷി സഹ മന്ത്രി രാജേന്ദ്ര സിംഗ് ഷെഖാവത്തായിരുന്നു. എന്നാൽ മറ്റു നേതാക്കളെ പോലൊരു വരവേല്പ് ട്രൂഡോയ്ക്കു നല്കാത്തത് ഖാലിസ്ഥാൻ അനുകൂല നിലപാടു കാണമെന്നാണ് സൂചന.
#Delhi: Canadian Prime Minister #JustinTrudeau inspects guard of honour at Rashtrapati Bhawan. pic.twitter.com/L3UZryhRwL
— ANI (@ANI) February 23, 2018
ഇന്ത്യ സന്ദർശിക്കുന്ന നേതാക്കളെയെല്ലാം പ്രധാനമന്ത്രി വിമാനത്താവളത്തിൽ എത്തി സ്വീകരിക്കേണ്ടതില്ലെന്നും മറ്റു നഗരങ്ങളിൽ അനുഗമിക്കാറില്ലെന്നും വിദേശകാര്യമന്ത്രാലയം വിശദീകരിക്കുന്നു. കാനഡയിൽ നിന്ന് ഖാലിസ്ഥാൻ സംഘടനകൾക്കു കിട്ടുന്ന സഹായത്തെക്കുറിച്ച് വിശദീകരിക്കാൻ പഞ്ചാബ് മുഖ്യമന്ത്രി ജസ്റ്റിൻ ട്രൂഡോയെ കാണാൻ സമയം ചോദിച്ചെങ്കിലും കനേഡിയൻ സർക്കാർ ഇതു നല്കിയില്ല.