Railway Job Alert: സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയിൽ 1044 ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം

. ഇതിൽ നാഗ്പൂർ ഡിവിഷനിലെ 980 തസ്തികകളും മോട്ടി ബാഗ് വർക്ക്ഷോപ്പ് നാഗ്പൂരിലെ 64 തസ്തികകളും ഉൾപ്പെടുന്നു 

Written by - Zee Malayalam News Desk | Last Updated : May 13, 2022, 07:38 AM IST
  • ഇതിൽ നാഗ്പൂർ ഡിവിഷനിലെ 980 തസ്തികകളും മോട്ടി ബാഗ് വർക്ക്ഷോപ്പ് നാഗ്പൂരിലെ 64 തസ്തികകളും ഉൾപ്പെടുന്നു
  • ഓൺലൈൻ അപേക്ഷയുടെ ആരംഭിക്കുന്നത് മെയ്-4നാണ്
  • ഉദ്യോഗാർത്ഥിയുടെ പ്രായം 15 വയസ്സിനും 24 വയസ്സിനും ഇടയിൽ ആയിരിക്കണം
Railway Job Alert: സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയിൽ 1044 ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം

SECR Recruitment 2022: നാഗ്പൂർ സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയിൽ അപ്രന്റിസ് തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ആകെ 1044 തസ്തികകളിലേക്കാണ് നിയമനം. ഇതിൽ നാഗ്പൂർ ഡിവിഷനിലെ 980 തസ്തികകളും മോട്ടി ബാഗ് വർക്ക്ഷോപ്പ് നാഗ്പൂരിലെ 64 തസ്തികകളും ഉൾപ്പെടുന്നു. ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക സൈറ്റ് apprenticeshipindia.org സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാം.

SECR Recruitment 2022 Dates: പ്രധാന തീയതികൾ

ഓൺലൈൻ അപേക്ഷയുടെ ആരംഭിക്കുന്നത് - 4-മെയ് 2022
ഓൺലൈൻ അപേക്ഷയ്ക്കുള്ള അവസാന തീയതി - 3 ജൂൺ 2022

യോഗ്യത

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അംഗീകൃത ബോർഡിൽ നിന്ന് കുറഞ്ഞത് 50% മാർക്കോടെ പത്താം ക്ലാസ് പാസായിരിക്കണം. അപ്രന്റീസ് തസ്തികകളിലേക്ക് റിക്രൂട്ട്‌മെന്റിനുള്ള ഉദ്യോഗാർത്ഥിയുടെ പ്രായം 15 വയസ്സിനും 24 വയസ്സിനും ഇടയിൽ ആയിരിക്കണം. സംവരണ വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും.

തിരഞ്ഞെടുപ്പ്

മെറിറ്റിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളെ അതാത് പോസ്റ്റുകളിലേക്ക് തിരഞ്ഞെടുക്കും. താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് secr.indianrailways.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് ഓൺലൈൻ അപേക്ഷ സമർപ്പിക്കാം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News