Rajasthan Assembly Election 2023 : രാജസ്ഥാനിൽ ബിജെപി യുപി മോഡൽ പരീക്ഷിക്കുമോ? വസുന്ധര രാജെയെ ഒതുക്കും

Rajasthan Assembly Election 2023 Result : 115 സീറ്റിൽ ബിജെപി നിലവിൽ ഭൂരിപക്ഷം കണ്ടെത്തിയാണ് രാജസ്ഥാനിലേക്ക് വീണ്ടും അധികാരത്തിൽ എത്തുന്നത്

Written by - Zee Malayalam News Desk | Last Updated : Dec 3, 2023, 12:57 PM IST
  • നിലവിൽ ബിജെപിക്ക് 10-15 സീറ്റുകളുടെ ഭൂരിപക്ഷമാണ് രാജസ്ഥാനിലുള്ളത്.
  • നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും മുന്നിൽ തന്റെ ശക്തി കാണിക്കണമെങ്കിൽ വസുന്ധര രാജെയ്ക്ക് 25 എംഎൽഎമാരുടെ പിന്തുണ ആവശ്യമാണ്
Rajasthan Assembly Election 2023 : രാജസ്ഥാനിൽ ബിജെപി യുപി മോഡൽ പരീക്ഷിക്കുമോ? വസുന്ധര രാജെയെ ഒതുക്കും

Rajasthan Assembly Election Result Updates : ഹിന്ദി ഹൃദയഭൂമിയിൽ ബിജെപിയുടെ തേരോട്ടം തുടരുകയാണ്. കോൺഗ്രസ് ഭരിച്ചിരുന്ന രാജസ്ഥാനും ഛത്തീസ്ഗഡും ബിജെപി തിരികെ പിടിച്ചപ്പോൾ മധ്യപ്രദേശിൽ തൂത്തുവാരി. ഇനി എല്ലാവരും ഉറ്റു നോക്കുന്നത് രാജസ്ഥാനിലേക്കാണ്. ബിജെപി കേവലഭൂരിപക്ഷം നേടിയ രാജസ്ഥാന്റെ അടുത്ത മുഖ്യമന്ത്രി ആരാണെന്നറിയാൻ കാത്തിരിക്കുകയാണ്. നിലവിലെ സാഹചര്യത്തിൽ വസുന്ധര രാജെ വീണ്ടും മുഖ്യമന്ത്രിയാകുമോ എന്ന കാര്യത്തിൽ സംശയമാണ്. പകരം ആരെ ഇനി രാജസ്ഥാന്റെ മുഖ്യമന്ത്രിയായി ബിജെപി ഉയർത്തി കാട്ടുമെന്ന് കാണാൻ കാത്തിരിക്കുകയാണ്.

നിലവിൽ ബിജെപിക്ക് 10-15 സീറ്റുകളുടെ ഭൂരിപക്ഷമാണ് രാജസ്ഥാനിലുള്ളത്. നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും മുന്നിൽ തന്റെ ശക്തി കാണിക്കണമെങ്കിൽ വസുന്ധര രാജെയ്ക്ക് 25 എംഎൽഎമാരുടെ പിന്തുണ ആവശ്യമാണ്. എന്നാൽ നിലവിലെ സാഹചര്യത്തിൽ രാജസ്ഥാന്റെ മുൻ മുഖ്യമന്ത്രി സാധിക്കില്ല. പാർട്ടി നേതൃത്വത്തിനുള്ളിൽ മാറ്റം കൊണ്ടുവരുന്ന ബിജെപി ഈ സാഹചര്യം മുതലെടുത്ത് വസുന്ധരയെ ഒതുക്കി നിർത്താനാകും സാധ്യത. ഇനി കാണാൻ പോകുന്നത് യുപി മോഡൽ ഒരു അപ്രതീക്ഷിത മുഖ്യമന്ത്രി പ്രഖ്യാപനമായേക്കും.

ALSO READ : Rajasthan Assembly Elections 2023 |രാജസ്ഥാൻ കാത്തിരിക്കുന്ന ആ മാജിക് എന്താണ്? ബിജെപിയുടെ തിരിച്ചു വരവോ?

അതിൽ പ്രധാനമായി കേൾക്കുന്ന പേര് ബാബ ബാലക്ക് നാഥന്റേതാണ്. യോഗി ആദ്യത്യനാഥിനെ ഉയർത്തി കൊണ്ടുവന്ന യുപി മോഡൽ പോലെ സന്യാസിയായ ബാബ ബാലക് നാഥിനെ രാജസ്ഥാന്റെ മുഖ്യമന്ത്രിയായി ബിജെപി അവതരിപ്പിച്ചേക്കും. കൂടാതെ പിന്നോക്ക വിഭാഗത്തിൽ നിന്നുള്ള നേതാവ് എന്ന പേരിൽ ബാലക് നാഥിനെ കേന്ദ്ര നേതൃത്വം പരിഗണന നൽകിയേക്കും. ബിജെപിയുടെ അൽവാർ ലോക്സഭ എംപിയായിരുന്നു ബാബ ബാലക് നാഥ്. തിജാര മണ്ഡലത്തിൽ നിന്നം ബാലത് നാഥ് ബിജെപിക്കായി മത്സരിച്ചത്.

ഒരു മുന്നോക്ക വിഭാഗത്തിൽ നിന്നുള്ള ഒരാളെയാണ് കേന്ദ്ര നേതൃത്വം പരിഗണിക്കുകയാണെങ്കിൽ എംപിയായ ദിയ കുമാരിക്ക് നറുക്ക് വീണേക്കും. ബിജെപിക്കായി ദിയ വിദ്യാധർ നഗർ മണ്ഡലത്തിൽ നിന്നും ദിയ മത്സരിച്ചു. ദിയയ്ക്ക് പുറമെ കേന്ദ്ര നേതൃത്വത്തിന്റെ ടിക്കറ്റിൽ മത്സരിച്ച ഗജേന്ദ്ര സിങ് ഷെഖാവത്തും രാജസ്ഥാന്റെ മുഖ്യമന്ത്രിയാകാൻ സാധ്യത നിലനിൽക്കുന്നുണ്ട്. ഈ പട്ടികയിൽ രാജസ്ഥാൻ ബിജെപി അധ്യക്ഷൻ ചന്ദ്ര പ്രകാശ് ജോഷിയും ഉൾപ്പെടുന്നുണ്ട്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News