റേഷൻ കാർഡ് ഉടമകൾക്ക് ആശ്വാസമായി ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തീയതി ജൂൺ 30 വരെ നീട്ടി. ഇതിന് മുമ്പ് ആധാർ കാർഡും റേഷൻ കാർഡും ബന്ധിപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 31 നായിരുന്നു. റേഷൻ കാർഡിൽ നിന്നും ലഭിക്കുന്ന ആനുകൂല്യങ്ങൾ നഷ്ടപ്പെടാതിരിക്കാൻ ഉപഭോക്താക്കൾ ഉടൻ തന്നെ റേഷൻ കാർ ആധാർ കാർഡുമായി ബന്ധിപ്പിക്കണം. ഇതിലൂടെ സാധാരണ റേഷൻ കാർഡിൽ നിന്ന് ലഭിക്കുന്ന ആനുകൂല്യങ്ങൾക്ക് പുറമെ വൺ നേഷൻ വൺ ആധാർ കാർഡ് എന്ന പദ്ധതി വഴിയുള്ള കൂടുതൽ ആനുകൂല്യങ്ങളും കാർഡ് ഉടമകൾക്ക് ലഭിക്കും.
റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കേണ്ടത് എങ്ങനെ?
ആധാറിന്റെ ഔദ്യോഗിക വെബ്സൈറ്റായ uidai.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
അവിടെ കാണുന്ന സ്റ്റാർട്ട് നൗ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
ALSO READ: Gold Loan: ബാങ്കിൽ പോവേണ്ട, വീട്ടിൽ ലഭിക്കും സ്വർണ പണയ വായ്പ, ഇതൊന്നു നോക്കൂ
നിങ്ങളുടെ അഡ്രസ്സ്, ജില്ലാ തുടങ്ങിയ വിവരങ്ങൾ നൽകണം
അപ്പോൾ റേഷൻ കാർഡ് ബെനിഫിറ്റ് എന്ന ഓപ്ഷൻ ലഭിക്കും
അവിടെ ആധാർ കാർഡ് നമ്പർ, റേഷൻ കാർഡ് നമ്പർ, ഇമെയിൽ അഡ്രെസ്സ്, മൊബൈൽ നമ്പർ എന്നീ വിവരങ്ങൾ നൽകുക.
അപ്പോൾ നിങ്ങളുടെ മൊബൈൽ നമ്പറിലേക്ക് ഒരു ഒടിപി നമ്പർ ലഭിക്കും
ഒടിപി നമ്പർ നൽകിയാൽ പ്രോസസ്സ് പൂർണമാകും.