Madhura: കസ്റ്റഡിയിൽ സൂക്ഷിച്ചിരുന്ന കഞ്ചാവ് എലികൾ അകത്താക്കിയതായി ഉത്തര്‍ പ്രദേശ് പോലീസ്...!! ഷേർഗാഹ് പോലീസ് സ്‌റ്റേഷന്‍റെ വെയർഹൗസിൽ സൂക്ഷിച്ചിരുന്ന ഒന്നും രണ്ടും കിലോയല്ല 581 കിലോ കഞ്ചാവാണ് എലികള്‍ തിന്നുതീര്‍ത്തത്....!!
ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് മഥുര പോലീസ് പ്രത്യേക എൻഡിപിഎസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. കഞ്ചാവ് എലികള്‍ തിന്നുവെന്ന വിചിത്ര വാദത്തോടൊപ്പം എലി ചെറുതാണ് അതിന് പോലീസിനെ പേടിയില്ല എന്നും പോലീസ് കോടതിയില്‍ പറഞ്ഞു.
Also Read: Rape with man: യുവാവിനെ പീഡിപ്പിച്ച് പെണ്‍കുട്ടികള്‍
അതേസമയം, കോടതിയും വിട്ടില്ല, പോലീസിന്‍റെ ഈ മുടന്തന്‍ ന്യായം കേട്ട കോടതി തെളിവ് ഹാജരാക്കാന്‍ ആവശ്യപ്പെട്ടിരിയ്ക്കുകയാണ്. ഈ കേസില്‍ വാദം കേള്‍ക്കല്‍ നവംബര്‍ 26 ലേയ്ക്ക് മാറ്റിവച്ചു.
1985 ലെ നാര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍റ് സൈക്കോട്രോപിക് സബ്സ്റ്റാന്‍സസ് ആക്റ്റ് (NDPS) അനുസരിച്ച് പിടികൂടിയ നിയമവിരുദ്ധ ഉല്‍പന്നങ്ങള്‍ ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. ഏകദേശം 60 ലക്ഷം രൂപ വിലവരുന്ന 581 കിലോഗ്രാം കഞ്ചാവാണ് പോലീസ് സ്‌റ്റേഷന്‍റെ വെയർഹൗസിൽ സൂക്ഷിച്ചിരുന്നത്. എന്നാല്‍, ഇത് സംബന്ധിച്ച യാതൊരു വിവരവും ഇപ്പോള്‍ പൊലീസിന്‍റെ കൈവശമില്ല. അതിനാലാണ് പോലീസ് കോടതിയില്‍ ഇത്തരത്തിലൊരു മുടന്തന്‍ ന്യായം അവതരിപ്പിച്ചത്.
ഇതാദ്യമല്ല ഉത്തര്‍ പ്രദേശ് പോലീസ് കോടതിയില്‍ ഇത്തരത്തിലുള്ള ന്യായവാദങ്ങള്‍ ഉന്നയിക്കുന്നത്. റെയ്ഡ് നടത്തി പിടിച്ചെടുത്ത നൂറു കണക്കിന് ലിറ്റര്‍ മദ്യം എലികള്‍ കുടിച്ചുതീര്‍ത്തുവെന്ന് മുന്‍പും പോലീസ് കോടതിയില്‍ പറഞ്ഞിരുന്നു.
എന്തായാലും, ഉത്തര്‍ പ്രാദേശില്‍ എലിയാണോ അതോ പോലീസാണോ വില്ലന്‍ എന്ന് കോടതി നവംബര്‍ 26ന് തീരുമാനിക്കും.....
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...