ന്യൂഡൽഹി: എഴുപത്തിമൂന്നാം റിപ്പബ്ലിക് ദിന ആഘോഷത്തിനൊരുങ്ങി രാജ്യം. രാവിലെ പത്ത് മണിക്ക് ദേശീയ യുദ്ധ സ്മാരകത്തിൽ പ്രധാനമന്ത്രി ആദരാഞ്ജലി അർപ്പിക്കുന്നതോടെ ചടങ്ങുകൾ തുടങ്ങും.
പത്തരയോടെ രാജ് പഥിൽ പരേഡ് തുടങ്ങും. കൊവിഡ് വ്യാപനത്തിനിടെ പങ്കെടുക്കുന്നവരുടെയും കാണികളുടെയും എണ്ണം വെട്ടികുറച്ചാണ് ഇത്തവണ പരേഡ് നടക്കുന്നത്. ഇത്തവണ വിശിഷ്ടാതിഥി ഉണ്ടാവില്ല.
21 നിശ്ചലദൃശങ്ങൾ പരേഡിലുണ്ടാകും. കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ടാണ് ഇത്തവണ ആഘോഷങ്ങൾ എല്ലാം തന്നെ നടക്കുക. കോവിഡ് വ്യാപനം കണക്കിലെടുത്താണ് വിദേശത്ത് നിന്നുള്ള വിശിഷ്ടാതിഥിയെ ഒഴിവാക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...