സര്‍ക്കാര്‍ ജോലിയിലെ സ്ഥാനകയറ്റത്തിന് സംവരണം മൗലികാവകാശം അല്ല-സുപ്രീം കോടതി

സര്‍ക്കാര്‍ ജോലിയിലെ സ്ഥാനക്കയറ്റത്തിന് സംവരണം മൗലികാവകാശമല്ലെന്ന് സുപ്രീംകോടതി. സര്‍ക്കാര്‍ സര്‍വീസില്‍ പ്രത്യേക വിഭാഗക്കാര്‍ക്ക് പ്രാതിനിധ്യമില്ലെന്ന്

Last Updated : Feb 9, 2020, 06:35 PM IST
  • സംവരണം അനുവദിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ബാധ്യസ്ഥരല്ല എന്നതില്‍ സംശയമില്ല. സംവരണം ഉപയോഗിച്ച് ജോലിയില്‍ സ്ഥാനക്കയറ്റം വേണമെന്ന് ആവശ്യപ്പെടാന്‍ ആര്‍ക്കും അവകാശമില്ല. സംവരണം അനുവദിക്കണമെന്ന് സര്‍ക്കാരിന് നിര്‍ദേശം നല്‍കി തീര്‍പ്പുകല്‍പ്പിക്കാന്‍ കോടതിക്കാവില്ലെന്നും ജസ്റ്റിസുമാരായ എല്‍. നാഗേശ്വര റാവു,ഹേമന്ത് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.പ്രത്യേക വിഭാഗക്കാര്‍ക്ക് സ്ഥാനക്കയറ്റത്തില്‍ സംവരണം അനുവദിക്കണമെന്നാണ് 2012-ല്‍ ഉത്തരാഖണ്ഡ് ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.ഇതിനെ മറികടക്കുന്നതാണ് സുപ്രീം കോടതിയുടെ ഇപ്പോഴത്തെ വിധി.
സര്‍ക്കാര്‍ ജോലിയിലെ സ്ഥാനകയറ്റത്തിന് സംവരണം മൗലികാവകാശം അല്ല-സുപ്രീം കോടതി

സര്‍ക്കാര്‍ ജോലിയിലെ സ്ഥാനക്കയറ്റത്തിന് സംവരണം മൗലികാവകാശമല്ലെന്ന് സുപ്രീംകോടതി. സര്‍ക്കാര്‍ സര്‍വീസില്‍ പ്രത്യേക വിഭാഗക്കാര്‍ക്ക് പ്രാതിനിധ്യമില്ലെന്ന്
കൃത്യമായ കണക്കുകള്‍ കാണാതെ കോടതിക്ക് നിബന്ധന വെയ്ക്കാനാവില്ലെന്നും സംവരണം നല്‍കണമെന്ന് സര്‍ക്കാരിനോട് നിര്‍ദേശിച്ച് തീര്‍പ്പുകല്‍പ്പിക്കാനാവില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.ഉത്തരാഖണ്ഡ് പൊതുമരാമത്ത് വകുപ്പിലെ അസിസ്റ്റന്റ് എന്‍ജിനീയര്‍ തസ്തികയിലെ സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച അപ്പീലിലായിരുന്നു സുപ്രീംകോടതിയുടെ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന നിരീക്ഷണം.

പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് സംവരണം നല്‍കാതെ സര്‍ക്കാര്‍ ഒഴിവുകള്‍ നികത്താന്‍ 2012 ല്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ തീരുമാനത്തെ ഉത്തരാഖണ്ഡ് കോടതി സ്‌റ്റേ ചെയ്തു.ഇതേത്തുടര്‍ന്ന് കോടതി വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഹര്‍ജിയില്‍ കോടതി വിധി സുപ്രീംകോടതി റദ്ദാക്കി.

സംവരണം അനുവദിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ബാധ്യസ്ഥരല്ല എന്നതില്‍ സംശയമില്ല. സംവരണം ഉപയോഗിച്ച് ജോലിയില്‍ സ്ഥാനക്കയറ്റം വേണമെന്ന് ആവശ്യപ്പെടാന്‍ ആര്‍ക്കും അവകാശമില്ല. സംവരണം അനുവദിക്കണമെന്ന് സര്‍ക്കാരിന് നിര്‍ദേശം നല്‍കി തീര്‍പ്പുകല്‍പ്പിക്കാന്‍ കോടതിക്കാവില്ലെന്നും ജസ്റ്റിസുമാരായ എല്‍. നാഗേശ്വര റാവു,ഹേമന്ത് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.പ്രത്യേക വിഭാഗക്കാര്‍ക്ക് സ്ഥാനക്കയറ്റത്തില്‍ സംവരണം അനുവദിക്കണമെന്നാണ്  2012-ല്‍ ഉത്തരാഖണ്ഡ് ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.ഇതിനെ മറികടക്കുന്നതാണ് സുപ്രീം കോടതിയുടെ ഇപ്പോഴത്തെ വിധി.

ഭരണഘടനയുടെ അനുച്ഛേദം 16(4), 16 (4-A) പ്രകാരം പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാരെ സഹായിക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണെന്നായിരുന്നു  അഭിഭാഷകര്‍ വാദിച്ചത്.മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബല്‍, കോളിന്‍ ഗോണ്‍സാല്‍വേസ്, ദുഷ്യന്ത് ദവെ തുടങ്ങിയവരായിരുന്നു ഈ വാദമുന്നയിച്ചത്.അതേസമയം പട്ടിക ജാതി,പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ മതിയായ പ്രാതിനിധ്യമില്ലെന്ന് സര്‍ക്കാരിന് അഭിപ്രായം ഉള്ളപ്പോള്‍ മാത്രമേ ഈ അനുച്ഛേദങ്ങള്‍ ബാധകമാകൂവെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

Trending News