RIP Pele: അന്ന് മോഹൻബഗാനെതിരെ പെലെ ഇന്ത്യയിൽ ബൂട്ട് കെട്ടി; കരിയറിലെ അവസാന മത്സരങ്ങളിലൊന്ന്

ഫുട്ബോൾ ഇതിഹാസത്തിൻറെ ഇന്ത്യയിലെ ആദ്യ സന്ദർശനമായിരുന്നു അത്,ഇന്നും അതൊരു സ്വപ്ന മത്സരമാണ് കൊൽക്കത്തക്കാർക്ക്.

Written by - Zee Malayalam News Desk | Last Updated : Dec 30, 2022, 11:39 AM IST
  • കൊൽക്കത്തയിൽ ഒരു ദിവസം മാത്രം താരം തങ്ങിയിരുന്നു
  • 2015ൽ, പെലെ ഒരിക്കൽ കൂടി ഇന്ത്യയിൽ തിരിച്ചെത്തി
  • ഒറ്റരാത്രികൊണ്ട് പെയ്ത മഴയിൽ സ്റ്റേഡിയത്തിൽ കളിക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു
RIP Pele:  അന്ന് മോഹൻബഗാനെതിരെ പെലെ ഇന്ത്യയിൽ ബൂട്ട് കെട്ടി; കരിയറിലെ അവസാന മത്സരങ്ങളിലൊന്ന്

വർഷം 1977, കൊൽക്കത്തയിലെ ഡംഡം എയർപോർട്ടിലെ ജനത്തിരക്ക് നിയന്ത്രിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു. ഒരേ ഒരു വ്യക്തിയെ കാണാനായി മാത്രം ആളുകൾ ഒഴുകി കൊണ്ടേയിരുന്നു. സെൻട്രൽ കൊൽക്കത്തയിലെ അദ്ദേഹം താമസിക്കുന്ന ഹോട്ടലിന് പുറത്ത് മറ്റൊരു ജനക്കൂട്ടവുമുണ്ടായിരുന്നു. സ്വന്തം നാടിൻറെ ടീമിനെതിരെ കളിക്കുന്ന ടീമിലെ ഒരംഗത്തിന് ഇത്രയുമധികം ആരാധകർ ഉണ്ടാവണമെങ്കിൽ അയാളുടെ പേര് പെലെ എന്ന് തന്നെ ആവണം.-ചരിത്രകാരനായ നോവി കപാഡിയ തന്റെ ബെയർഫൂട്ട് ടു ബൂട്ട്സ് എന്ന പുസ്തകത്തിൽ വിവരിച്ച സംഭവമാണിത്.

ഫുട്ബോൾ ഇതിഹാസത്തിൻറെ ഇന്ത്യയിലെ ആദ്യ സന്ദർശനമായിരുന്നു അത്. ബ്രസീലിയൻ താരം കാർലോസ് ആൽബർട്ടോ, ഇറ്റാലിയൻ ജോർജിയോ ചിനാഗ്ലിയ തുടങ്ങിയ അക്കാലത്തെ നിരവധി പ്രമുഖർക്കൊപ്പം എഡ്സൺ അരാന്റസ് ഡോ നാസിമെന്റോ അഥവ പെലെയും കളിക്കാനെത്തി. ന്യുയോർക്ക് കോസ്മോസ് vs  മോഹൻ ബഗാൻ. ഇന്നും അതൊരു സ്വപ്ന മത്സരമാണ് കൊൽക്കത്തക്കാർക്ക്.

ALSO READ: Pele Dies At 82: ബ്രസീൽ ഫുട്ബോൾ ഇതിഹാസം പെലെ അന്തരിച്ചു

 

പെലെയെയും അദ്ദേഹത്തിന്റെ ന്യൂയോർക്ക് കോസ്‌മോസ് ടീമിനെയും കാണാൻ 80,000-ത്തോളം കാണികൾ ഈഡൻ ഗാർഡൻസിൽ നിറഞ്ഞിരുന്നുവത്രെ. ഒറ്റരാത്രികൊണ്ട് പെയ്ത മഴ സ്റ്റേഡിയം കളിയാക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നെു എന്നാൽ പെലെ കാത്തിരുന്നു. ഒടുവിൽ മത്സരം തുടങ്ങി. 18-ാം മിനിറ്റിലും 33-ാം മിനിറ്റിലും മോഹൻ ബഗാൻ കോസ്മോസിൻറെ വല കുലുക്കി എന്നാൽ മറുപടി ഗോളുകൾ കളിയെ സമനിലയിൽ അവസാനിപ്പിച്ചു.

മോഹൻ ബഗാന്റെ മുഹമ്മദ് ഹബീബായിരുന്നു മത്സരത്തിലെ മികച്ച കളിക്കാരൻ, മികച്ച പ്രകടനത്തിന് സ്ട്രൈക്കറെ വ്യക്തിപരമായി അഭിനന്ദിക്കുന്നതായി പെലെ പറഞ്ഞു.പെലെയുടെ കരിയറിലെ അവസാന മത്സരങ്ങളിലൊന്നായിരുന്നു അത്. കൊൽക്കത്തയിൽ ഒരു ദിവസം മാത്രം തങ്ങിയ ശേഷം താരം തന്റെ അവസാന മത്സരം കളിച്ചു.

വർഷങ്ങൾക്ക് ശേഷം, 2015ൽ, പെലെ ഒരിക്കൽ കൂടി ഇന്ത്യയിൽ തിരിച്ചെത്തി, എന്നാൽ ഇത്തവണ ദേശീയ തലത്തിലുള്ള ഇന്റർ സ്കൂൾ മത്സരമായ സുബ്രോട്ടോ കപ്പിൽ മുഖ്യാതിഥിയായിട്ടായിരുന്നു. 2018-ൽ ഹിന്ദുസ്ഥാൻ ടൈംസിന്റെ ലീഡർഷിപ്പ് സമ്മിറ്റിലായിരുന്നു അദ്ദേഹത്തിന്റെ അവസാന സന്ദർശനം. ഇന്ത്യൻ താരം ഫുട്ബോൾ ബൈച്ചുങ് ബൂട്ടിയയാണ് അന്ന് പെലെയെ അഭിമുഖം ചെയ്തത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News