ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയിൽ 13,000 ഒഴിവുകൾ. അസിസ്റ്റന്റ് ലോക്കോ പൈലറ്റുമാരുടെ ഒഴിവുകളാണ് പ്രഖ്യാപിച്ചത്. സുരക്ഷ ഉറപ്പാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ആസൂത്രണം ചെയ്തതിനേക്കാൾ മൂന്നിരട്ടി കൂടുതലാണ് ഒഴിവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. സോണൽ റെയിൽവേകളിലെ ജനറൽ മാനേജർമാർക്ക് അയച്ച നിർദേശപ്രകാരം, 18,799 അസിസ്റ്റന്റ് ലോക്കോ പൈലറ്റുമാരുടെ ഒഴിവുകൾ റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് അംഗീകരിച്ചിട്ടുണ്ട്.
2024 ജനുവരിയിൽ 5,696 അസിസ്റ്റന്റ് ലോക്കോ പൈലറ്റുമാരുടെ ഒഴിവുകളാണ് പ്രഖ്യാപിച്ചത്. ഇതുമായി താരതമ്യം ചെയ്യുമ്പോൾ മൂന്നിരട്ടിയിലധികം വർധനയാണ് ഒഴിവുകളിൽ ഉണ്ടായിരിക്കുന്നത്. തീരുമാനം വേഗത്തിൽ നടപ്പിലാക്കാൻ റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് സോണുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ALSO READ: സമയം കളയേണ്ട, തയാറെടുപ്പുകൾ തുടങ്ങാം! എസ്ബിഐ പിഒ പരീക്ഷാ വിജ്ഞാപനം എപ്പോൾ?
ഒഴിവുകൾ നികത്താൻ കുറഞ്ഞത് ആറ് മാസമെങ്കിലും വേണ്ടിവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിജ്ഞാപനം പുറത്തിറക്കി ഉദ്യോഗാർഥികൾ എഴുത്ത് പരീക്ഷ, അഭിമുഖം, മെഡിക്കൽ ടെസ്റ്റ് എന്നിവ പാസാകേണ്ടതുണ്ട്. തുടർന്ന് ലോക്കോ പൈലറ്റ് പരിശീലനം നൽകും. ഡ്രൈവർമാരുടെ നീണ്ട ജോലിസമയം കുറയ്ക്കണമെന്ന് വിവിധ കോണുകളിൽ നിന്ന് ആവശ്യം ശക്തമായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.