Karunanidhi | കരുണാനിധിക്ക് മറീന ബീച്ചിൽ സ്മാരകം നിർമ്മിക്കാനൊരുങ്ങി തമിഴ്നാട് സർക്കാർ

എം കരുണാനിധി അഞ്ച് തവണ തമിഴ്‌നാട് മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 10 തവണ ഡിഎംകെ അധ്യക്ഷനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്

Written by - Zee Malayalam News Desk | Last Updated : Nov 8, 2021, 08:16 PM IST
  • കരുണാനിധിക്ക് വേണ്ടി നിർമിക്കുന്ന സ്മാരകത്തിന്റെ മാതൃകാ രൂപരേഖയും പ്രകാശനം ചെയ്തു
  • സ്മാരകം നിർമ്മിക്കുന്നതിനായി തമിഴ്‌നാട് സർക്കാർ 39 കോടി രൂപ അനുവദിച്ചു
  • തമിഴ് വികസന, ഇൻഫർമേഷൻ വകുപ്പ് തിങ്കളാഴ്ചയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്
  • 2.21 ഏക്കർ സ്ഥലത്താണ് സ്മാരകം നിർമ്മിക്കുകയെന്ന് തമിഴ് വികസന വിവരാവകാശ വകുപ്പ് സെക്രട്ടറി മഹേശൻ കാസിരാജൻ ഉത്തരവിൽ പറഞ്ഞു
Karunanidhi | കരുണാനിധിക്ക് മറീന ബീച്ചിൽ സ്മാരകം നിർമ്മിക്കാനൊരുങ്ങി തമിഴ്നാട് സർക്കാർ

ചെന്നൈ: മുൻ മുഖ്യമന്ത്രി എം കരുണാനിധിക്ക് (M Karunanidhi) ചെന്നൈ മറീന ബീച്ചിൽ സ്മാരകം നിർമിക്കാൻ തമിഴ്നാട് സർക്കാർ തീരുമാനം. 2018ൽ അന്തരിച്ച എം കരുണാനിധി അഞ്ച് തവണ തമിഴ്‌നാട് മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 10 തവണ ഡിഎംകെ അധ്യക്ഷനായും (DMK Chief) സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവിലെ മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ പിതാവാണ് അദ്ദേഹം.

കരുണാനിധിയുടെ ജീവിതത്തിലെ നേട്ടങ്ങളും ചിന്തകളും ജനങ്ങൾക്കും ഭാവിതലമുറയ്ക്കും അറിയാൻ കഴിയുന്ന തരത്തിൽ ആധുനിക ചിത്രീകരണങ്ങളോടെയാണ് സ്മാരകം ഒരുക്കുകയെന്നും സംസ്ഥാന സർക്കാർ അറിയിച്ചു. പ്രഖ്യാപനത്തിന് പിന്നാലെ മുൻ മുഖ്യമന്ത്രി കരുണാനിധിക്ക് വേണ്ടി നിർമിക്കുന്ന സ്മാരകത്തിന്റെ മാതൃകാ രൂപരേഖയും പ്രകാശനം ചെയ്തു.

ALSO READ: Chennai rains | നാല് ജില്ലകളിൽ സ്കൂളുകൾക്കും കോളേജുകൾക്കും അവധി; സർക്കാർ ജോലിക്കാർക്ക് വർക്ക് ഫ്രം ഹോം

ഉദയസൂര്യന്റെ ആകൃതിയിലുള്ള കരുണാനിധിയുടെ സ്മാരകവും മുൻഭാഗത്ത് പേനയുടെ ആകൃതിയിലുള്ള കൂറ്റൻ തൂണും ഉൾപ്പെടുന്നതാണ് മാതൃകാ രൂപരേഖ. ജീവിതത്തിലുടനീളം തമിഴ്‌നാടിന്റെ പുരോഗതിക്കായി പോരാടിയ കരുണാനിധി സംസ്ഥാനത്തെ വിദ്യാഭ്യാസ, സാമൂഹിക-സാമ്പത്തിക രംഗങ്ങളെ പുരോഗതിയുടെ പാതയിലേക്ക് നയിച്ചുവെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ അനുസ്മരിച്ചു.

സ്മാരകം നിർമ്മിക്കുന്നതിനായി തമിഴ്‌നാട് സർക്കാർ 39 കോടി രൂപ അനുവദിച്ചു. തമിഴ് വികസന, ഇൻഫർമേഷൻ വകുപ്പ് തിങ്കളാഴ്ചയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. മറീന ബീച്ചിലെ അണ്ണാ സ്മാരക സമുച്ചയത്തിൽ കരുണാനിധിക്ക് സംസ്ഥാന സർക്കാർ സ്മാരകം നിർമ്മിക്കുമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഓഗസ്റ്റ് 24 ന് നിയമസഭയിൽ പ്രഖ്യാപിച്ചിരുന്നു. 2.21 ഏക്കർ സ്ഥലത്താണ് സ്മാരകം നിർമ്മിക്കുകയെന്ന് തമിഴ് വികസന വിവരാവകാശ വകുപ്പ് സെക്രട്ടറി മഹേശൻ കാസിരാജൻ ഉത്തരവിൽ പറഞ്ഞു.

ALSO READ: Heavy Rain In Chennai: ദുരിതാശ്വാസത്തിന് സഹായം വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി

നിയമപോരാട്ടങ്ങൾക്കൊടുവിലാണ് മറീന ബീച്ചിൽ കരുണാനിധിക്ക് അന്ത്യവിശ്രമ സ്ഥലം ഒരുങ്ങിയത്. കരുണാനിധിയുടെ മൃതദേഹം മറീന ബീച്ചിൽ അടക്കാൻ സമ്മതിക്കില്ലെന്നായിരുന്നു എഐഎഡിഎംകെയുടെ നിലപാട്. തുടർന്ന് സ്റ്റാലിൻ നേരിട്ടെത്തി പാർട്ടി നേതൃത്വവുമായി സംസാരിച്ചെങ്കിലും ചർച്ച ഫലം കണ്ടില്ല. തുടർന്ന് സ്റ്റാലിൻ കോടതിയെ സമീപിച്ചു. അർധരാത്രി കോടതി ചേരുകയും പുലർച്ചെ ഡിഎംകെയ്ക്ക് അനുകൂല വിധി ലഭിക്കുകയും ചെയ്തു. പിന്നീടാണ് കരുണാനിധിക്ക് മറീന ബീച്ചിൽ അന്ത്യവിശ്രമ സ്ഥലം ഒരുങ്ങിയത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News