ഓഹരി വിപണി നഷ്ടത്തിൽ ക്ലോസ് ചെയ്തു

ബിഎസ്ഇയിലെ 1611 കമ്പനികളുടെ ഓഹരികള്  ഏറ്റത്തിലും 994 ഓഹരികൾ നഷ്ടത്തിലുമാണ്.  152 ഓഹരികൾക്ക് മാറ്റമില്ല.    

Last Updated : Aug 5, 2020, 04:50 PM IST
ഓഹരി വിപണി നഷ്ടത്തിൽ ക്ലോസ് ചെയ്തു

മുംബൈ:  മികച്ച നേട്ടത്തിൽ മുന്നേറുകയായിരുന്ന ഓഹരി സൂചികകൾ ചെറിയ ചാഞ്ചാട്ടത്തിനോടുവിൽ നേരിയ നഷ്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 24.58 പോയിന്റ് താഴ്ന്ന് 37,663.33 ളും നിഫ്റ്റി 6.40 പോയിന്റ് നഷ്ടത്തിൽ 11107.70 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.  

ബിഎസ്ഇയിലെ 1611 കമ്പനികളുടെ ഓഹരികള്  ഏറ്റത്തിലും 994 ഓഹരികൾ നഷ്ടത്തിലുമാണ്.  152 ഓഹരികൾക്ക് മാറ്റമില്ല.  ഹിന്‍ഡാല്‍കോ, ടാറ്റ സ്റ്റീല്‍, ഐഷര്‍ മോട്ടോഴ്സ്, അദാനി പോര്‍ട്സ്, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്.

Also read: സുശാന്തിന്റെ മരണം: സിബിഐ അന്വേഷണമെന്ന ആവശ്യം അംഗീകരിച്ചതായി കേന്ദ്രം

ലോഹം, വാഹനം, അടിസ്ഥാന സൗകര്യ വികസനം, ഐടി എന്നീ വിഭാഗങ്ങളിലെ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്.   യുപിഎല്‍, എച്ച്ഡിഎഫ്സിലൈഫ്, പവര്‍ഗ്രിഡ് കോര്‍പ്, റിലയന്‍സ്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 

Trending News