​ഗായകൻ കെകെയുടെ മരണം; മുഖത്തും തലയിലും മുറിവേറ്റ പാടുകൾ, അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

singer kk death: സംഗീത പരിപാടിക്ക് ശേഷം ഗ്രാന്‍ഡ് ഹോട്ടലിന്റെ ​ഗോവണിപ്പടിയിൽ കുഴഞ്ഞ് വീഴുകയായിരുന്നു. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നെന്നുമാണ് റിപ്പോർട്ടുകൾ.

Written by - Zee Malayalam News Desk | Last Updated : Jun 1, 2022, 10:15 AM IST
  • കെകെയുടെ തലയിലും മുഖത്തും മുറിവേറ്റ പാടുകളുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ട്
  • മരണ കാരണം കണ്ടെത്തുന്നതിനായി ബുധനാഴ്ച എസ്എസ്കെഎം ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തും
  • കൊല്‍ക്കത്തയിലെ പരിപാടിയുടെ സംഘാടകരുടേയും ഹോട്ടല്‍ ജീവനക്കാരുടേയും മൊഴി രേഖപ്പെടുത്തും
​ഗായകൻ കെകെയുടെ മരണം; മുഖത്തും തലയിലും മുറിവേറ്റ പാടുകൾ, അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

കൊല്‍ക്കത്ത: ബോളിവുഡ് ഗായകന്‍ കെകെയുടെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. കൊല്‍ക്കത്തയിലെ ന്യൂ മാര്‍ക്കറ്റ് പോലീസാണ് കേസെടുത്തത്. കൊൽക്കത്തയിലെ നസ്‌റുൽ മഞ്ച ഓഡിറ്റോറിയത്തിൽ ഇന്നലെ രാത്രിയിൽ നടന്ന സംഗീത പരിപാടിക്ക് ശേഷം ഗ്രാന്‍ഡ് ഹോട്ടലിന്റെ ​ഗോവണിപ്പടിയിൽ കുഴഞ്ഞ് വീഴുകയായിരുന്നു. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നെന്നുമാണ് റിപ്പോർട്ടുകൾ.

കെകെയുടെ തലയിലും മുഖത്തും മുറിവേറ്റ പാടുകളുണ്ടായിരുന്നുവെന്ന് പോലീസിനെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. മരണ കാരണം കണ്ടെത്തുന്നതിനായി ബുധനാഴ്ച എസ്എസ്കെഎം ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തും. കൊല്‍ക്കത്തയിലെ പരിപാടിയുടെ സംഘാടകരുടേയും ഹോട്ടല്‍ ജീവനക്കാരുടേയും മൊഴി രേഖപ്പെടുത്തും. കൃഷ്ണകുമാര്‍ കുന്നത്ത് കെകെ എന്ന പേരിലാണ് അറിയപ്പെടുന്നത്. 53 വയസായിരുന്നു. തൃശൂർ തിരുവമ്പാടി സ്വദേശി സിഎസ് മേനോന്റെയും പൂങ്കുന്നം സ്വദേശി കനകവല്ലിയുടെയും മകനായി 1968ലാണ് കെകെ ജനിച്ചത്.

ഡൽഹിയിൽ ജനിച്ചു വളർന്ന കൃഷ്ണകുമാറിന് മലയാളം എഴുതാനും വായിക്കാനും അറിയില്ലെങ്കിലും നന്നായി സംസാരിച്ചിരുന്നു. മലയാളത്തിൽ പുതിയ മുഖം എന്ന ചിത്രത്തിലെ രഹസ്യമായ് എന്ന ഗാനം മാത്രമാണ് അദ്ദേഹം ആലപിച്ചത്. 3500ൽ അധികം പരസ്യ ചിത്രഗാനങ്ങൾക്ക് വേണ്ടി അദ്ദേഹം പാടി. ടെലിവിഷൻ സീരിയലുകൾക്കായും പാടിയിട്ടുള്ള കെകെയെ കൂടുതൽ ആളുകൾ അറിഞ്ഞത് മാച്ചിസ് എന്ന ഗുൽസാർ ചിത്രത്തിലെ ‘ഛോടായേ ഹം വോ ഗലിയാം’ എന്ന ഗാനത്തോടെയാണ്. ഹം ദിൽ ദേ ചുകെ സനം എന്ന ചിത്രത്തിലെ ‘തടപ് തടപ്’ എന്ന ഗാനവും തൂ ആഷികി ഹെ (ജങ്കാർ ബീറ്റ്‌സ്), ആവാര പൻ (ജിസം), ഇറ്റ്‌സ് ദ ടൈം ഫോർ ഡിസ്‌കോ (കൽ ഹോ നാ ഹോ) എന്നീ ഗാനങ്ങളും കെകെ എന്ന ​ഗായകന് പ്രശസ്തി നേടിക്കൊടുത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News