Karnataka Assembly Elections 2023: വോട്ടെണ്ണൽ പുരോ​ഗമിക്കുന്നതിനിടെ കർണ്ണാടകയിലെ ബിജെപി ഓഫീസിൽ പാമ്പ്, വീഡിയോ

Snake in BJP office in Karnataka:  പാമ്പിനെ കണ്ടടതോടെ അണികളെല്ലാം പരിഭ്രാന്തരായി.

Written by - Zee Malayalam News Desk | Last Updated : May 13, 2023, 11:16 AM IST
  • മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ നിർദ്ദേശ പ്രകാരം ഓഫീസ് എല്ലാം വീണ്ടും പരിശോധിക്കുകയും സുരക്ഷിതമാക്കുകയും ചെയ്തു.
  • 113 സീറ്റുകളാണ് കേവല ഭൂരിപക്ഷം നേടാൻ ആവശ്യം. 5.3 കോടി വോട്ടര്‍മാരാണ് കർണാടകയുടെ വിധിയെഴുതിയത്.
Karnataka Assembly Elections 2023: വോട്ടെണ്ണൽ പുരോ​ഗമിക്കുന്നതിനിടെ കർണ്ണാടകയിലെ ബിജെപി ഓഫീസിൽ പാമ്പ്, വീഡിയോ

കർണ്ണാടകയിൽ ബീജെപിയും കോൺ​ഗ്രസും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടത്തുന്നത്. അണികളെല്ലാം മുൾ മുനയിൽ നിൽക്കുന്നതിനിട ബിജെപി ഓഫീസിൽ കയറികൂടി ഒരു പാമ്പ്. കർണ്ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ  മണ്ഡലമായ ഷിഗ്ഗാവിലെ ബിജെപി തിരഞ്ഞെടുപ്പ് ഓഫീസാലാണ് വോട്ടെടുപ്പ് പുരോ​ഗമിക്കുന്നതിനിടയിൽ പാമ്പ് കയറിയത്. ഓഫീസിനുള്ളിൽ പെട്ടെന്ന് പാമ്പിനെ കണ്ടടതോടെ അണികളെല്ലാം പരിഭ്രാന്തരായി ബ​​ഹളം വെച്ചു. തുടർന്ന് പെട്ടെന്ന് തന്നെ പാമ്പിനെ അവിടെ നിന്നും മാറ്റി.

പിന്നീട്  മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ നിർദ്ദേശ പ്രകാരം ഓഫീസ് എല്ലാം വീണ്ടും പരിശോധിക്കുകയും സുരക്ഷിതമാക്കുകയും ചെയ്തു. കർണ്ണാടക ഏറെ പ്രതീക്ഷയോടെ നോക്കുന്ന മണ്ഡലമാണ് ഷിഗ്ഗാവ്. അവിടെ കോൺ​ഗ്രസ് സ്ഥാനാർത്ഥിയായ യാസിർ അഹമ്മദ് ഖാൻ പത്താനുംബസവരാജ് ബൊമ്മൈയും മികച്ച മത്സരമാണ് കാഴ്ച്ച വെക്കുന്നത്. നിലവിൽ  ബസവരാജ് ആണ് മുന്നിട്ടു നിൽക്കുന്നത്. ഈ തിരഞ്ഞെടുപ്പിലും വ്യക്തമായ ഭൂരിപക്ഷത്തിൽ ബസവരാജ് ബൊമ്മൈയ് വിജയിക്കുമെന്നാണ് സൂചന. 

2024 ലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ആയതിനാൽ എല്ലാ പാർട്ടികളും ഏറെ പ്രാധാന്യത്തോടെയാണ് ഈ തിരഞ്ഞെടുപ്പിനെ കാണുന്നത്. 224 മണ്ഡലങ്ങളിലായി 2613 സ്ഥാനാര്‍ത്ഥികളാണ് ഇന്ന് ജനവിധിക്കായി  കാത്തിരിക്കുന്നത്. 113 സീറ്റുകളാണ് കേവല ഭൂരിപക്ഷം നേടാൻ ആവശ്യം.  5.3 കോടി വോട്ടര്‍മാരാണ് കർണാടകയുടെ വിധിയെഴുതിയത്.  28 ലോകസഭാ സീറ്റുകൾ ഉള്ള കർണാടക ബിജെപിക്കും കോൺഗ്രസിനും ഒരുപോലെ നിർണായകമാണ്. 

2018ൽ 72.36  പോളിങ് രേഖപ്പെടുത്തിയ കർണ്ണാടകയിൽ ഇത്തവണ  73.19 ശതമാനം പോളിങ് കൂടുതൽ രേഖപ്പെടുത്തി.പുറത്ത് വന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ പത്തില്‍ എട്ട് എണ്ണവും പ്രവചിക്കുന്നത് കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറുമെന്നാണ്.  ഇന്ത്യ ടുഡേ ആക്‌സിസ് മൈ ഇന്ത്യയും സീ ന്യൂസ് മാട്രിസ് ഏജന്‍സിയും ന്യൂസ് 24 - ടുഡേയ്‌സ് ചാണക്യയും ഇന്ത്യ ടിവി സിഎന്‍എക്‌സും കോണ്‍ഗ്രസിന് കേവല ഭൂരിപക്ഷം ലഭിച്ചേക്കും എന്ന് പ്രവചിക്കുന്നുണ്ട്. ടൈംസ് നൗ- ഇടിജിയും. മറ്റ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ നല്‍കുന്ന സൂചന ഒരു തൂക്കുമന്ത്രിസഭയ്ക്കുള്ള സാധ്യതകളാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News