മുംബൈ: ട്രെയിനിലെ അപായച്ചങ്ങല അനാവശ്യമായി വലിച്ചെന്ന കേസില്‍ എംപിക്ക് നോട്ടീസ്!!
റെയില്‍വേ കോടതിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ബോളിവുഡ് താരവും ബിജെപി എംപിയുമായ സണ്ണി ഡിയോളിനും നടി കരിഷ്മ കപൂറിനും എതിരെയാണ് കേസ്.
കേസിനാസ്പദമായ സംഭവം നടക്കുന്നത് 1997ല്‍ അജ്മീറില്‍ 'ബജ്രംഗ്' എന്ന സിനിമയുടെ ഷൂട്ടി൦ഗിനിടെയാണ്. അന്നു നരേനയിലെ സ്റ്റേഷന് മാസ്റ്ററായിരുന്ന സീതാറാം മലാകറുടെ പരാതിയിലാണ് റെയില്‍വേ കോടതി കേസെടുത്തത്.
സിനിമാ താരങ്ങള്‍ 2413-എ അപ്ലിങ്ക് എക്സ്പ്രസിലെ അപായച്ചങ്ങല വലിച്ചെന്നും ട്രെയിന്‍ ഇതുമൂലം 25 മിനിറ്റ് താമസിച്ചെന്നുമാണ് പരാതിയില്‍ പറയുന്നത്.
അതേസമയം, 2009ല്‍ ഇവര്‍ക്കെതിരെ ഈ സംഭവുമായി ബന്ധപ്പെട്ട് റെയില്‍വേ കോടതി കേസെടുത്തതായും
2010ല്‍ സെഷന്‍സ് കോടതി കേസ് തള്ളിയെന്നും ഇരുവരുടെയും അഭിഭാഷകന് എ. കെ. ജെയിന് പറഞ്ഞു.
എന്നാല്‍, പുതിയ പരാതി സെപ്റ്റംബര്‍ 24ന് വീണ്ടും പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.