ചെന്നൈ: Tamil Nadu COVID Restrictions: തമിഴ്‌നാട്ടിൽ കോവിഡ് വ്യാപനം കടുക്കുന്ന പശ്ചാത്തലത്തിൽ രാത്രികാല കർഫ്യു (Night Curfew) ജനുവരി 31 വരെ നീട്ടിയിരിക്കുകയാണ്. ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക് ഡൗണ്‍ തുടരും. ഒപ്പം സാമൂഹിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്
തമിഴ്‌നാട്ടില്‍ 13,990 പേര്‍ക്ക് കൂടി പുതിയതായി കൊവിഡ് (Covid19) സ്ഥിരീകരിച്ചിട്ടുണ്ട്. ചെന്നൈയില്‍ മാത്രം 6190 പേര്‍ക്ക് രോ?ഗം കണ്ടെത്തിയിട്ടുണ്ട്. കൂടാതെ 11 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ചെന്നൈയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി 17.4 % ആണ്.
Also Read: Tamil Nadu COVID Restrictions | തമിഴ്നാട്ടിൽ നാളെ മുതൽ രാത്രികാല കർഫ്യു; ഞായറാഴ്ച സമ്പൂർണ ലോക്ഡൗൺ
കേസുകൾ കൂടുന്നതിന്റെ അടിസ്ഥാനത്തിൽ ഈ മാസം 14 മുതല്‍ 18 വരെ ആരാധനാലയങ്ങളില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല. അതുപോലെ കടകളില്‍ എയര്‍കണ്ടീഷണര്‍ ഉപയോഗിക്കുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഈ പൊങ്കല്‍ ഉത്സവകാലത്ത് യാത്രാ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ ബസുകളില്‍ 75 ശതമാനം പേര്‍ക്ക് യാത്രചെയ്യാം. അതേസമയം തമിഴ്‌നാട് സര്‍ക്കാര്‍ ജല്ലിക്കട്ടിന് അനുമതി നല്‍കുകയും പരമാവധി 300 പേര്‍ക്ക് മാത്രം പങ്കെടുക്കാനുള്ള അനുമതി നൽകുകയും ചെയ്തിട്ടുണ്ട്. കൂടാതെ പങ്കെടുക്കാൻ വരുന്നവർ 2 ഡോസ് വാക്‌സീൻ സ്വീകരിച്ചിരിക്കണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...