MK Stalin : കനത്ത മഴ പ്രവചിക്കാനായില്ല; കാലാവസ്ഥാ പ്രവചന സംവിധാനം മെച്ചപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി സ്റ്റാലിൻ

ചെന്നൈയിലെ ഇന്ത്യന്‍ മെറ്ററോളജിക്കല്‍ സെന്ററി(ഐ.എം.സി.) ന്റെ പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jan 1, 2022, 04:40 PM IST
  • ഇപ്പോഴുള്ള സംവിധാനങ്ങൾക്ക് കനത്ത മഴ പ്രവചിക്കാൻ കഴിഞ്ഞില്ലെന്ന് ചൂണ്ടി കാണിച്ചാണ് ആവശ്യം അറിയിച്ചിരിക്കുന്നത്.
  • ചെന്നൈയിലെ ഇന്ത്യന്‍ മെറ്ററോളജിക്കല്‍ സെന്ററി(ഐ.എം.സി.) ന്റെ പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
  • ചെന്നൈയിൽ ഡിസംബര്‍ 30, 31 തീയതികളിലുണ്ടായ കനത്തമഴയുടെയും നാശനഷ്ടങ്ങളുടെയും പശ്ചാത്തലത്തിലാണ് കത്തയച്ചിരിക്കുന്നത്.
    ഇത്തരത്തിൽ മഴയുണ്ടാകുമെന്ന് പ്രവചിക്കാൻ കഴിഞ്ഞിരുന്നില്ലെന്നും കത്തിൽ പറഞ്ഞു.
MK Stalin : കനത്ത മഴ പ്രവചിക്കാനായില്ല; കാലാവസ്ഥാ പ്രവചന സംവിധാനം മെച്ചപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി സ്റ്റാലിൻ

Chennai : കാലാവസ്ഥാ പ്രവചന (Weather Prediction) സംവിധാനം മെച്ചപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട്  കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് (Amit Shah) തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ (MK Stalin) കത്തയച്ചു. ഇപ്പോഴുള്ള സംവിധാനങ്ങൾക്ക് കനത്ത മഴ പ്രവചിക്കാൻ കഴിഞ്ഞില്ലെന്ന് ചൂണ്ടി കാണിച്ചാണ് ആവശ്യം അറിയിച്ചിരിക്കുന്നത്.

  ചെന്നൈയിലെ ഇന്ത്യന്‍ മെറ്ററോളജിക്കല്‍ സെന്ററി(ഐ.എം.സി.) ന്റെ പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ചെന്നൈയിൽ  ഡിസംബര്‍ 30, 31 തീയതികളിലുണ്ടായ കനത്തമഴയുടെയും നാശനഷ്ടങ്ങളുടെയും പശ്ചാത്തലത്തിലാണ് കത്തയച്ചിരിക്കുന്നത്. ഇത്തരത്തിൽ മഴയുണ്ടാകുമെന്ന് പ്രവചിക്കാൻ കഴിഞ്ഞിരുന്നില്ലെന്നും കത്തിൽ പറഞ്ഞു.

ALSO READ: Tamil Nadu Rain | തമിഴ്നാട്ടിൽ മഴക്കെടുതിയിൽ 3 മരണം, നാല് ജില്ലകളിൽ റെഡ് അലർട്ട്

ചെന്നൈയുടെ (Chennai) വിവിധ ഭാഗങ്ങളിലും പ്രാന്തപ്രദേശങ്ങളിലും വ്യാഴാഴ്ച ഉച്ചയോടെ ശക്തമായ കാറ്റോടു കൂടിയാണ് മഴ പെയ്തത്ചെന്നൈയുടെ (Chennai) വിവിധ ഭാഗങ്ങളിലും പ്രാന്തപ്രദേശങ്ങളിലും വ്യാഴാഴ്ച ഉച്ചയോടെ ശക്തമായ കാറ്റോടു കൂടിയാണ് മഴ പെയ്തത്. 

ALSO READ: മഹാരാഷ്ട്രയിൽ ഒമിക്രോൺ കേസുകൾ വർധിക്കുന്നു, ഇന്ന് മാത്രം 198 പേർക്ക് രോ​ഗം

ചെന്നൈയിൽ (Chennai) പല റോഡുകളും വെള്ളത്തിനടിയിലായതിനാല്‍ (Waterlogging) നഗരത്തില്‍ രൂക്ഷമായ ഗതാഗതക്കുരുക്കാണ് ഉണ്ടായത്. ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, ചെങ്കല്‍പട്ട് ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് (Indian Meterological Department) പ്രവചിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News