തമിഴ്നാട്‌ എസ്‌എസ്‌എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

9.6 ലക്ഷം വിദ്യാര്‍ഥികളാണ് ഇത്തവണ തമിഴ്നാട്ടില്‍ നിന്നും പരീക്ഷയെഴുതിയത്.   

Last Updated : Apr 29, 2019, 03:10 PM IST
തമിഴ്നാട്‌ എസ്‌എസ്‌എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

ചെന്നൈ: മാര്‍ച്ച് 14 മുതല്‍ 29 വരെ നടത്തിയ തമിഴ്നാട് എസ്‌എസ്‌എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 95.2 ശതമാനമാണ് ഇത്തവണത്തെ വിജയം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ചെറിയ വര്‍ധനവ് ഉണ്ട്.

കഴിഞ്ഞ വര്‍ഷം 94.5 ശതമാനമായിരുന്നു വിജയം. 98.53 ശതമാനം വിജയത്തോടെ തിരുപ്പൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വിജയികളുള്ളത്. വിദ്യാര്‍ഥികള്‍ക്ക് tnresults.nic.in, dge1.tn.nic.in, dge2.tn.nic.in എന്നീ വെബ്സൈറ്റുകളില്‍നിന്ന് ഫലം അറിയാനാകും. 

ഈ വെബ്സൈറ്റുകളില്‍ നല്‍കിയിരിക്കുന്ന SSLC Exam Results – March 2019 ലിങ്കില്‍ രജിസ്ട്രേഷന്‍ നമ്പറും ജനന തിയ്യതിയും നല്‍കിയാല്‍ മാര്‍ക്ക് അറിയാനാകും. 9.6 ലക്ഷം വിദ്യാര്‍ഥികളാണ് ഇത്തവണ തമിഴ്നാട്ടില്‍ നിന്നും പരീക്ഷയെഴുതിയത്. 

പരീക്ഷയെഴുതിയതില്‍ 97 ശതമാനം പെണ്‍കുട്ടികള്‍ വിജയം നേടിയപ്പോള്‍ 93.3 ശതമാനം ആണ്‍കുട്ടികളും വിജയം നേടിയിട്ടുണ്ട്. 

Trending News