Triple Rajayoga: ബുധൻ കന്നി രാശിയിലേക്ക്; ഈ രാശിക്കാരുടെ രാജയോ​ഗം തുടങ്ങുന്നു

സെപ്റ്റംബർ മാസം അവസാനിക്കാറായിരിക്കുകയാണ്. മൂന്ന് രാജയോ​ഗങ്ങളുടെ സംയോ​ഗം ഈ മാസം നടക്കും. കുംഭം രാശിയിലുള്ള ശനി ശശ് മഹാപുരുഷ രാജയോഗം സൃഷ്ടിക്കും.

 

സെപ്റ്റംബര്‍ 23ന് ബുധന്‍ കന്നി രാശിയിലേക്ക് പ്രവേശിക്കുമ്പോൾ ഭദ്രരാജയോഗം രൂപപ്പെടും. സെപ്റ്റംബർ 18ന് തുലാം രാശിയിൽ പ്രവേശിച്ച ശുക്രൻ മാളവ്യ രാജയോഗം സൃഷ്ടിച്ചു. 

 

1 /6

വിവിധ രാശികൾക്ക് ഈ രാജയോ​ഗങ്ങൾ‌ മൂലം വലിയ നേട്ടങ്ങള്‍ ലഭിക്കും. ഏതൊക്കെയാണ് ആ രാശിക്കാര്‍ എന്ന് നോക്കാം.  

2 /6

മേടം: നേട്ടങ്ങളുടെ പെരുമഴയായിരിക്കും മേടം രാശിക്കാര്‍ക്ക് ഈ കാലയളവിൽ ലഭിക്കുക. ഇവർക്ക് ഇനി സുവര്‍ണകാലമാണ്. പുതിയ വരുമാന സ്രോതസ്സുകളും സൃഷ്ടിക്കപ്പെടും. നിക്ഷേപങ്ങളിൽ നിന്ന് നേട്ടങ്ങള്‍ ലഭിക്കും. ബിസിനസില്‍ ലാഭം നേടാനാകും. കഠിനാധ്വാനത്തിന്റെ ഫലമുണ്ടാകും.  

3 /6

ഇടവം: ഇടവം രാശിക്കാരുടെ സമ്പത്തികം മെച്ചപ്പെടും. ഇവര്‍ക്കിനി രാജകീയ ജീവിതം നയിക്കാനാവും. വരുമാനം വര്‍ധിക്കും. സാമ്പത്തിക പ്രതിസന്ധികളെല്ലാം മാറും. ആഡംബര ജീവിതം നയിക്കാനാകും. ജോലിയില്‍ സ്ഥാനക്കയറ്റം ലഭിക്കും. ശമ്പള വര്‍ധനവും ഉണ്ടാകും. വിവാഹ ജീവിതത്തിലും സന്തോഷമുണ്ടാകും.   

4 /6

കന്നി: മൂന്ന് രാജയോഗങ്ങൾ കന്നി രാശിക്കാരെ സമ്പന്നരാക്കും. ഇവർ തൊടുന്നതെല്ലാം പൊന്നാകും. ജോലിയിലും ബിസിനസിലും പുരോഗതിയുണ്ടാകും. ജോലിയില്‍ വിജയം കൈവരിക്കാനാവും.   

5 /6

കുംഭം: കുംഭം രാശിക്കാർക്ക് ഈ കാലയളവിൽ ജീവിതത്തിൽ വെച്ചടി വെച്ചടി കയറ്റമുണ്ടാകും. ആത്മവിശ്വാസം വര്‍ധിക്കും. സമൂഹത്തില്‍ ബഹുമാനവും അന്തസ്സും ലഭിക്കും. പങ്കാളിയില്‍ നിന്ന് പൂര്‍ണ പിന്തുണ ലഭിക്കും. കരിയറില്‍ പുരോഗതിയുണ്ടാകും. ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കും. ബിസിനസുകാർക്ക് വലിയ നേട്ടങ്ങളുണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.  

6 /6

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ മലയാളം ന്യൂസ് ഇത് സ്ഥിരീകരിക്കുന്നില്ല.  

You May Like

Sponsored by Taboola