Viral Video: മൂന്ന് പുള്ളിപ്പുലികളെ അടിച്ചോടിച്ച് വിരട്ടി കൂളായി പോകുന്ന ആളെ മനസ്സിലായോ?

Leopards: ഓരോ ദിവസവും വളരെ വ്യത്യസ്തവും പ്രത്യേകതകളുമുള്ള മൃ​ഗങ്ങളുടെ വിചിത്രവും രസകരവുമായ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു.

Written by - Zee Malayalam News Desk | Last Updated : Oct 11, 2022, 05:25 PM IST
  • കരടികളോടു സാദൃശ്യമുള്ള ഒരിനം മാംസഭോജി മൃഗമാണ്‌ തറക്കരടി
  • സസ്തനി വർ​ഗത്തിൽപ്പെട്ട മൃ​ഗമാണിത്
  • അഫ്ഗാനിസ്ഥാൻ, നേപ്പാൾ, മൊറോക്കോയുടെ തെക്ക് ഭാഗം തുടങ്ങിയ പ്രദേശങ്ങളിലാണ് ഇവയെ കൂടുതലായി കണ്ടുവരുന്നത്
  • ഇന്ത്യയിൽ വരണ്ട കാലാവസ്ഥയുള്ള ഭൂപ്രദേശങ്ങളിലും മരുഭൂമികളിലുമാണ് ഇവ ജീവിക്കുന്നത്
Viral Video: മൂന്ന് പുള്ളിപ്പുലികളെ അടിച്ചോടിച്ച് വിരട്ടി കൂളായി പോകുന്ന ആളെ മനസ്സിലായോ?

വ്യത്യസ്തമായ നിരവധി വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ ദിനംപ്രതി പ്രചരിക്കാറുണ്ട്. അവയിൽ സന്തോഷം നൽകുന്നവയും സങ്കടപ്പെടുത്തുന്നവയും അത്ഭുതപ്പെടുത്തുന്നവയും ഭീതിയുളവാക്കുന്നതുമായ എല്ലാത്തരം വീഡിയോകളും ഉണ്ടാകാറുണ്ട്. ഇത്തരത്തിൽ പ്രചരിക്കുന്ന വീഡിയോകളിൽ മൃ​ഗങ്ങളുടെ വീഡിയോകൾ വളരെ വേ​ഗം വൈറലാകാറുണ്ട്. മൃ​ഗങ്ങളുടെ വിവിധ വീഡിയോകൾ ഭൂരിഭാ​ഗം പേർക്കും വളരെ കൗതുകം ഉണർത്തുന്ന ഒന്നാണ്. മൃഗങ്ങളുടെ ലോകം വളരെ രസകരമാണ്. ഓരോ ദിവസവും വളരെ വ്യത്യസ്തവും പ്രത്യേകതകളുമുള്ള മൃ​ഗങ്ങളുടെ വിചിത്രവും രസകരവുമായ വീഡിയോകൾ വൈറലാകുന്നു.

കാട്ടിലെ മൃഗങ്ങളുടെ വീഡിയോകൾ കാണാൻ ആളുകൾക്ക് വളരെ കൗതുകമാണ്. അവ പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാകും. ഇത്തരത്തിൽ ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. മൂന്ന് പുള്ളിപ്പുലികൾ ചേർന്ന് ഒരു തറക്കരടിയെ വേട്ടയാടാൻ ശ്രമിക്കുന്നതാണ് വീഡിയോയിൽ കാണുന്നത്. പുള്ളിപ്പുലികൾ കരടിയെ വേട്ടയാടി കൊല്ലുമെന്നാണ് ആദ്യം തോന്നുക. എന്നാൽ കഥ വരുന്നതേയുള്ളൂ. മൂന്ന് പുള്ളിപ്പുലികളെയും ഒറ്റയ്ക്ക് ധീരമായി പോരാടുന്ന തറക്കരയിടെയാണ് പിന്നീട് കാണാൻ സാധിക്കുക. പേടിച്ച് ഓടി രക്ഷപ്പെടുക പോലുമല്ല ആ ചെറിയ തറക്കരടി ചെയ്യുന്നത്. മൂന്ന് പുള്ളിപ്പുലികൾക്ക് നേരെയും പാഞ്ഞടുത്ത് അവയെ പേടിപ്പിച്ചാണ് പിന്നീട് കരടി പോകുന്നത്. ആൻഡ് ബിയോൻഡ് ട്രാവൽ എന്ന ഫേസ്ബുക്ക് പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് വീഡിയോ കണ്ട് കരടിയുടെ ധൈര്യം അപാരം തന്നെയെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നത്.

കരടികളോടു സാദൃശ്യമുള്ള ഒരിനം മാംസഭോജി മൃഗമാണ്‌ തറക്കരടി. സസ്തനി വർ​ഗത്തിൽപ്പെട്ട മൃ​ഗമാണിത്. അഫ്ഗാനിസ്ഥാൻ, നേപ്പാൾ, മൊറോക്കോയുടെ തെക്ക് ഭാഗം തുടങ്ങിയ പ്രദേശങ്ങളിലാണ് ഇവയെ കൂടുതലായി കണ്ടുവരുന്നത്. ഇന്ത്യയിൽ വരണ്ട കാലാവസ്ഥയുള്ള ഭൂപ്രദേശങ്ങളിലും മരുഭൂമികളിലുമാണ് ഇവ ജീവിക്കുന്നത്. മഴ കൂടുതലുള്ള പ്രദേശങ്ങളിൽ അപൂർവമായേ തറക്കരടികളെ കാണാറുള്ളൂ. മരപ്പൊത്തുകളിലും പാറയിടുക്കുകളിലും മണ്ണുമാന്തിക്കുഴിച്ചുണ്ടാക്കുന്ന കുഴികളിലാണ് തറക്കരടികളുടെ വാസം. വേഗത്തിൽ മണ്ണുമാന്തി കുഴികളുണ്ടാക്കാനാവുന്ന പ്രദേശങ്ങളാണ് ഇവയുടെ ഇഷ്ട വാസസ്ഥലം. നദീതടങ്ങളിലും മറ്റും കരടികളുണ്ടാക്കുന്നതുപോലെതന്നെ ഇവയും വലിയ കുഴികളുണ്ടാക്കാറുണ്ട്. ചെറിയ സസ്തനികൾ, പക്ഷികൾ, ഉരഗങ്ങൾ, ഉഭയ ജീവികൾ, പ്രാണികൾ, മുട്ടകൾ തുടങ്ങിയവയാണ് ഇവയുടെ പ്രധാന ആഹാരം. വേ​ഗതയിലും ഒട്ടും പുറകിലല്ല തറക്കരടികൾ. രാത്രിഞ്ചരന്മാരായ ഇവ ഒരു രാത്രികൊണ്ട് 32 കിലോമീറ്ററോളം ദൂരം സഞ്ചരിക്കാറുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News