#UnionBudget2018: പത്ത് വിനോദസഞ്ചാര കേന്ദ്രങ്ങളെ ജനപ്രിയമാക്കാന്‍ പദ്ധതി

വിനോദസഞ്ചാരമേഖലയ്ക്ക് പുതിയ കുതിപ്പേകാന്‍ വിവിധ പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിച്ചു. രാജ്യത്തെ പത്ത് തെരഞ്ഞെടുക്കപ്പെട്ട വിനോദസഞ്ചാരകേന്ദ്രങ്ങളെ ജനപ്രിയമാക്കാന്‍ പ്രത്യേക പദ്ധതി ബജറ്റില്‍ ഉള്‍പ്പെടുത്തി. 

Last Updated : Feb 1, 2018, 01:48 PM IST
#UnionBudget2018: പത്ത് വിനോദസഞ്ചാര കേന്ദ്രങ്ങളെ ജനപ്രിയമാക്കാന്‍ പദ്ധതി

ന്യൂഡല്‍ഹി: വിനോദസഞ്ചാരമേഖലയ്ക്ക് പുതിയ കുതിപ്പേകാന്‍ വിവിധ പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിച്ചു. രാജ്യത്തെ പത്ത് തെരഞ്ഞെടുക്കപ്പെട്ട വിനോദസഞ്ചാരകേന്ദ്രങ്ങളെ ജനപ്രിയമാക്കാന്‍ പ്രത്യേക പദ്ധതി ബജറ്റില്‍ ഉള്‍പ്പെടുത്തി. 

തെരഞ്ഞെടുക്കപ്പെട്ട 10 വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ അടിസ്ഥാനസൗകര്യ വികസനം ഉള്‍പ്പടെ സഞ്ചാരികള്‍ക്ക് സഹായകരമായ മറ്റ് സംവിധാനങ്ങള്‍ നടപ്പാക്കും. കൂടാതെ സ്മാര്‍ട്ട് സിറ്റി പദ്ധതിയിലേക്കായി 99 നഗരങ്ങളെ കൂടി തെരഞ്ഞെടുത്തു. ഈ നഗരങ്ങളുടെ വികസനത്തിനായി 2.04 ലക്ഷം കോടി ചെലവഴിക്കും. 

ഗംഗാ ശുചീകരണത്തിനായുള്ള 'നമാമി ഗംഗ' പദ്ധതിയുടെ ഭാഗമായി 187 പദ്ധതികള്‍ക്കും ബജറ്റില്‍ അംഗീകാരം നല്‍കി. 

Trending News