കേന്ദ്രമന്ത്രി രവി ശങ്കർ പ്രസാദ് എയിംസ് വിട്ടു

ഡല്‍ഹി എയിംസില്‍ ചികിത്സയിലായിരുന്ന കേന്ദ്രമന്ത്രി രവി ശങ്കർ പ്രസാദ് വ്യാഴാഴ്ച ആശുപത്രി വിട്ടു.

Last Updated : Jan 17, 2019, 02:05 PM IST
കേന്ദ്രമന്ത്രി രവി ശങ്കർ പ്രസാദ് എയിംസ് വിട്ടു

ന്യൂഡല്‍ഹി: ഡല്‍ഹി എയിംസില്‍ ചികിത്സയിലായിരുന്ന കേന്ദ്രമന്ത്രി രവി ശങ്കർ പ്രസാദ് വ്യാഴാഴ്ച ആശുപത്രി വിട്ടു.

സൈനസുമായി ബന്ധപ്പെട്ട ചികിത്സയിലായിരുന്നു അദ്ദേഹം. തിങ്കളാഴ്ചയാണ് അദ്ദേഹത്തെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. ശ്വാസ തടസ്സ൦ നേരിട്ടതിനെതുടര്‍ന്നാണ് അദ്ദേഹം എയിംസില്‍ ചികിത്സ തേടിയത്.

അതേസമയം, ബിജെപി ദേശീയ അദ്ധ്യക്ഷന്‍ന്‍ അമിത് ഷായെ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്  H1N1 ഫ്ലൂ (പന്നിപ്പനി) സ്ഥിരീകരിച്ചതായി ഡോക്ടര്‍മാര്‍ വ്യക്തമാക്കി. എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയയുടെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെ സംഘം അമിത് ഷായുടെ ആരോഗ്യനില നിരന്തരം നിരീക്ഷിച്ചു വരികയാണ്.

കടുത്ത പണിയും ശ്വാസ തടസ്സവും നേരിട്ടതിനെതുടര്‍ന്ന് മുതിർന്ന ബിജെപി നേതാവും ദേശീയ ജനറൽ സെക്രട്ടറിയുമായ രാം ലാല്‍ നോയ്ഡയിലെ കൈലാസ് ആശുപത്രിയിൽ ചികിത്സയിലാണ്.

 

Trending News