തൊഴിലാളികൾ 12 മണിക്കൂർ ജോലി ചെയ്യണമെന്ന ഉത്തരവ് പിൻവലിച്ച് യോഗി സർക്കാർ

ജോലി സമയം വർധിപ്പിക്കണമെന്നത് പ്രത്യേക ഉത്തരവായിട്ടാണ് ഇറക്കിയിരുന്നത് അതുകൊണ്ടുതന്നെ തൊഴിൽ നിയമം ഭേദഗതി ചെയ്തുകൊണ്ടുള്ള  ഓർഡിനൻസിനെ ഈ ഉത്തരവ് ബാധിക്കില്ല.    

Last Updated : May 16, 2020, 04:01 PM IST
തൊഴിലാളികൾ 12 മണിക്കൂർ ജോലി ചെയ്യണമെന്ന ഉത്തരവ് പിൻവലിച്ച് യോഗി  സർക്കാർ

ലഖ്നൗ: തൊഴിലാളികൾ 12 മണിക്കൂർ ഷിഫ്റ്റ് ജോലി ചെയ്യണമെന്ന വിവാദ ഉത്തരവ് പിൻവലിച്ച് യോഗി സർക്കാർ.  ഈ ഉത്തരവിനെതിരെ അലഹബാദ് ഹൈക്കോടതി നോട്ടീസ് അയച്ചതിന് പിന്നാലെയാണ് യുപി സർക്കാർ പിൻവലിച്ചത്. 

ജോലി സമയം വർധിപ്പിക്കണമെന്നത് പ്രത്യേക ഉത്തരവായിട്ടാണ് ഇറക്കിയിരുന്നത് അതുകൊണ്ടുതന്നെ തൊഴിൽ നിയമം ഭേദഗതി ചെയ്തുകൊണ്ടുള്ള  ഓർഡിനൻസിനെ ഈ ഉത്തരവ് ബാധിക്കില്ല.  

യോഗി സർക്കാർ തൊഴിൽ നിയമത്തിൽ ഭേദഗതി വരുത്തിയത് ചൈനയിൽ നിന്നും വിട്ടുപോകുന്ന നിക്ഷേപകരെ ആകർഷിക്കുന്നതിനുള്ള തന്ത്രമായിട്ടാണ് എന്നാണ് റിപ്പോർട്ട്. നാല് തൊഴിൽ നിയമങ്ങൾ ഒഴിച്ച്  മറ്റെല്ലാ നിയമത്തിലും മാറ്റങ്ങൾ വരുത്തി.  

Also read: കൊറോണ: മെയ്‌ 31 വരെ ലോക്ക്ഡൌണ്‍ നീട്ടും, ഉത്തരവ് ഉടന്‍

യുപിയിൽ മാത്രമല്ല ബിജെപി ഭരിക്കുന്ന  മറ്റ് സംസ്ഥാനങ്ങളിലും ഇതുപോലെ ഭേദഗതി കൊണ്ടുവന്നിരുന്നുവെങ്കിലും ബിഎംഎസ്  അടക്കമുള്ള തൊഴിലാളി സംഘടങ്ങള് ഇതിനെതിരെ രംഗത്ത് വന്നിരുന്നു.  

തൊഴിൽ നിയമം  വർധിപ്പിച്ച ഉത്തരവിനെതിരെ യുപി വർക്കേഴ്സ് ഫ്രണ്ട്  എന്ന സംഘടനയടക്കമുള്ളവരാണ് അലഹബാദ് കോടതിയെ സമീപിച്ചത്.      ഈ ഹർജിയിൽ 18 ന് മുൻപ് വിശദീകരണം നൽകാൻ ഹൈക്കോടതി'ചീഫ്  ജസ്റ്റിസ് ഗോവിന്ദ് മാതൂർ, ജസ്റ്റിസ്  സിദ്ധാർത്ഥ വർമ്മ എന്നിവർ യുപി സർക്കാരിന് നോട്ടീസയച്ചിരുന്നു.  

Trending News