ഉത്തര്‍പ്രദേശ് ട്രെയിന്‍ അപകടം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം നഷ്ടപരിഹാരം

ഉത്തര്‍പ്രദേശിലെ ചിത്രകൂട് ജില്ലയില്‍ ട്രെയിന്‍ പാളം തെറ്റിയുണ്ടായ അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. റയില്‍വേ മന്ത്രാലയമാണ് നഷ്ടപരിഹാരം പ്രഖ്യാപിച്ചത്. 

Last Updated : Nov 24, 2017, 09:43 AM IST
ഉത്തര്‍പ്രദേശ് ട്രെയിന്‍ അപകടം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം നഷ്ടപരിഹാരം

ലഖ്നൗ: ഉത്തര്‍പ്രദേശിലെ ചിത്രകൂട് ജില്ലയില്‍ ട്രെയിന്‍ പാളം തെറ്റിയുണ്ടായ അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. റയില്‍വേ മന്ത്രാലയമാണ് നഷ്ടപരിഹാരം പ്രഖ്യാപിച്ചത്. 

ഗുരുതരമായി പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും നഷ്ടപരിഹാരം നല്‍കും. അപകടത്തില്‍ മൂന്ന് പേര്‍ മരിക്കുകയും ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.  

ഗോവയിലെ വാസ്‌ക്കോ ഡ ഗാമയില്‍ നിന്നും ബിഹാറിലെ പട്‌നയിലേക്ക് പോവുകയായിരുന്ന വാസ്‌ക്കോ ഡ ഗാമ-പട്‌ന എക്‌സ്പ്രസ് പുലര്‍ച്ചെ നാലരയോടെയാണ് അപകടത്തില്‍ പെട്ടത്. എക്സ്പ്രസ് ട്രെയിനിന്‍റെ 13 കോച്ചുകള്‍ പാളം തെറ്റി. മണിക്പുര്‍ ജംഗ്ഷന് സമീപമായിരുന്നു അപകടം. പാളത്തിലുണ്ടായ തകരാറാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. 

Trending News