UPSC CAPF Recruitment 2023: സെൻട്രൽ ആംഡ് പോലീസ് ഫോഴ്‌സിൽ ഒഴിവുകൾ; അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തിയതി മെയ് 16

UPSC Recruitment 2023: യോഗ്യരായ ഉദ്യോഗാർഥികൾക്ക് ഔദ്യോഗിക വെബ് സൈറ്റ് ആയ upsc.gov.in. വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തിയതി മെയ് 16 ആണ്.

Written by - Zee Malayalam News Desk | Last Updated : Apr 29, 2023, 10:38 AM IST
  • ജോലിക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ അംഗീകൃത സർവകലാശാലയിൽ നിന്നോ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നോ ബിരുദം നേടിയിരിക്കണം
  • പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിന് അപേക്ഷകന് 20 വയസ്സ് തികഞ്ഞിരിക്കണം
  • 2023 ഓഗസ്റ്റ് ഒന്നിന് 25 വയസ്സ് തികയാൻ പാടില്ല
UPSC CAPF Recruitment 2023: സെൻട്രൽ ആംഡ് പോലീസ് ഫോഴ്‌സിൽ ഒഴിവുകൾ; അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തിയതി മെയ് 16

UPSC CAPF Recruitment 2023: യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യു പി എസ് സി) സെൻട്രൽ ആംഡ് പോലീസ് ഫോഴ്‌സ് (അസിസ്റ്റന്റ് കമാൻഡന്റ്‌സ്) തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. യോ​ഗ്യരായ ഉദ്യോഗാർത്ഥികൾക്ക് യു പി എസ് സി, സി എ പി എഫ് റിക്രൂട്ട്‌മെന്റ് 2023 പരീക്ഷയ്ക്ക് ഔദ്യോഗിക വെബ് സൈറ്റ് ആയ upsc.gov.in. വഴി ഓൺലൈനായി അപേക്ഷിക്കാം. രജിസ്ട്രേഷൻ നടപടികൾ ഏപ്രിൽ 26-ന് ആരംഭിച്ചു. 2023 മെയ് 16-ന് അവസാനിക്കും. ഈ റിക്രൂട്ട്മെന്റ് ഡ്രൈവ് വഴി 322 തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്.

യു പി എസ് സി, സി എ പി എഫ് റിക്രൂട്ട്‌മെന്റ് 2023: പ്രധാനപ്പെട്ട തിയതികൾ

അപേക്ഷകൾ സമർപ്പിക്കുന്നത് ആരംഭിച്ച തിയതി: ഏപ്രിൽ 26, 2023
അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തിയതി: മെയ് 16, 2023
തിരുത്തലുകൾ വരുത്തുന്നതിനുള്ള തിയതി: മെയ് 17 മുതൽ മെയ് 23 വരെ
എഴുത്തുപരീക്ഷ: ഓഗസ്റ്റ് 6, 2023

ALSO READ: NCERT Recruitment: എൻസിഇആർടിയിൽ 347 ഒഴിവുകൾ, അപേക്ഷിക്കേണ്ട വിധം

യു പി എസ് സി, സി എ പി എഫ് റിക്രൂട്ട്‌മെന്റ് 2023: ഒഴിവ് വിശദാംശങ്ങൾ

ബിഎസ്എഫ്: 86 തസ്തികകൾ
സിആർപിഎഫ്: 55 തസ്തികകൾ
സിഐഎസ്എഫ്: 91 തസ്തികകൾ
ഐടിബിപി: 60 തസ്തികകൾ
എസ്എസ്ബി: 30 തസ്തികകൾ

യു പി എസ് സി, സി എ പി എഫ് റിക്രൂട്ട്‌മെന്റ് 2023: യോഗ്യതാ മാനദണ്ഡം

ജോലിക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ അംഗീകൃത സർവകലാശാലയിൽ നിന്നോ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നോ ബിരുദം നേടിയിരിക്കണം. പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിന് അപേക്ഷകന് 20 വയസ്സ് തികഞ്ഞിരിക്കണം. കൂടാതെ 2023 ഓഗസ്റ്റ് ഒന്നിന് 25 വയസ്സ് തികയാൻ പാടില്ല.

യു പി എസ് സി, സി എ പി എഫ് റിക്രൂട്ട്‌മെന്റ് 2023: അപേക്ഷാ ഫീസ്

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഏതെങ്കിലും ശാഖയിൽ പണമായോ ഏതെങ്കിലും വിസ/മാസ്റ്റർ കാർഡ് ഉപയോഗിച്ചോ അപേക്ഷാ ഫീസ് അടയ്ക്കണം. 200 രൂപയാണ് അപേക്ഷാ ഫീസ്. എസ്‌സി/എസ്ടി വിഭാ​ഗത്തിൽ ഉള്ളവരും സ്ത്രീകളും അപേക്ഷാ ഫീസ് അടയ്ക്കേണ്ടതില്ല. റുപേ ക്രെഡിറ്റ്/ഡെബിറ്റ് കാർഡ്/യുപിഐ പേയ്‌മെന്റ് അല്ലെങ്കിൽ ഏതെങ്കിലും ബാങ്കിന്റെ നെറ്റ് ബാങ്കിംഗ് ഉപയോഗിച്ച് അപേക്ഷാ ഫീസ് അടയ്ക്കാം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News