ചന്ദ്രന്റെ ഉപരിതലത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്താൻ ഒരുങ്ങുന്ന ചന്ദ്രയാന്‍ 3 ന്റെ വിക്രം ലാന്ററും ചന്ദ്രയാന്‍ 2 ന്റെ ഓര്‍ബിറ്ററും തമ്മില്‍ ആശയവിനിമയ സ്ഥാപിച്ചുവെന്ന വാർത്തയാണ് ഇപ്പോൾ ഐഎസ്ആര്‍ഒ പുറത്തുവിട്ടിരിക്കുന്നത്. 2019 ല്‍ ആയിരുന്നു ചന്ദ്രയാന്‍ 2 വിക്ഷേപിച്ചചത്. എന്നാൽ അന്ന് ആ ദൗത്യത്തില്‍ ലാന്റര്‍ ഇറക്കാനുള്ള ശ്രമം പരാജയപ്പെടുകയായിരുന്നു. എന്നിരുന്നാലും പ്രദാന്‍ എന്ന് പേരിട്ട ഓര്‍ബിറ്റര്‍ വിജയകരമായി ചന്ദ്രോപരിതലത്തിന് ചുറ്റും 100 കിമീ x 100 കിമീ ഭ്രമണ പഥത്തില്‍ സ്ഥാപിച്ചിരുന്നു.
ചന്ദ്രയാന്‍ 3 ഒരുക്കിയിരിക്കുന്നത് ചന്ദ്രയാന്‍ 2 ദൗത്യത്തിന്റെ തുടർച്ചയായി ആണ്.അതിലെ പാളിച്ചകൾ എല്ലാം ഉൾക്കൊണ്ടു കൊണ്ടാണ് ചന്ദ്രയാൻ 3 രൂപകൽപ്പന ചെയ്തത്. ഇപ്പോഴും സജീവമായി ചന്ദ്രയാന്‍ 2 ഓര്‍ബിറ്റര്‍ ചന്ദ്രനെ ചുറ്റുന്നതിനാല്‍ ചന്ദ്രയാന്‍ 3 യില്‍ പ്രത്യേകം ഓര്‍ബിറ്റര്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഈ ഓര്‍ബിറ്റര്‍ വഴിയാണ് വിക്രം ലാന്ററുമായുള്ള ഐഎസ്ആര്‍ഒയുടെ മിഷന്‍ ഓപ്പറേറ്റര്‍ കോംപ്ലക്‌സിന്റെ ആശയവനിമിയങ്ങള്‍ നടക്കുക. ചന്ദ്രയാന്‍ 2 ആശയവിനിമയ ബന്ധം സ്ഥാപിച്ച ഓഗസ്റ്റ് 23 ബുധനാഴ്ച 5.20 ന് വിക്രം ലാന്ററിന് ഓര്‍ബിറ്റര്‍ സ്വാഗത സന്ദേശം അയച്ചതായി ഐഎസ്ആര്‍ഒ എക്‌സ് പോസ്റ്റിലൂടെ വ്യക്തമാക്കി.
ALSO READ: തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പ്, സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് ബിആർഎസ്!!
ചന്ദ്രയാന്‍ 3 പേടകം ചന്ദ്രനിലിറങ്ങുന്നതിന്റെ തത്സമയ സ്ട്രീമിങ് ആരംഭിക്കുമെന്നും ഐഎസ്ആര്‍ഒ അറിയിച്ചു. ഐഎസ്ആര്‍ഒ ഇന്ന് ലാന്റിങിന് മുന്നോടിയായി വിക്രം ലാന്റര്‍ പകര്‍ത്തിയ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടിരുന്നു. കഴിഞ്ഞ ശനിയാഴ്ച പകര്‍ത്തിയ ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ദക്ഷിണ ധ്രുവത്തിലെ വിവിധ ഗര്‍ത്തങ്ങള്‍ ഇവയെ കാണാം. അതേസമയം കഴിഞ്ഞ ദിവസം ചന്ദ്രന്റെ ദക്ഷിണ ധ്രുവം ലക്ഷ്യമാക്കി വിക്ഷേപിച്ച റഷ്യയുടെ ലൂണ-25 പേടകം ലാന്റിങിന് തയ്യാറെടുക്കുന്നതിനിടയിൽ നിയന്ത്രണം വിട്ട് ചന്ദ്രനില്‍ പതിച്ചിരുന്നു. ഇതോടെ ലോകം മൊത്തം ഇപ്പോൾ ഉറ്റു നോക്കുന്നത് ചന്ദ്രയാന്‍ 3 നെയാണ്. ഇത് വിജയം കാണും എന്ന പ്രതീക്ഷയിൽ തന്നെയാണ് ചന്ദ്രയാന്‍ അധികൃതരും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...