Viral News: ഫ്ലൈറ്റിലും മാറ്റമില്ല, പുകയില തുപ്പി നാശമാക്കിയ വിൻഡോ സീറ്റ്, ചിത്രം വൈറൽ

ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം വൈറലായ ചിത്രമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായത്

Written by - Zee Malayalam News Desk | Last Updated : May 27, 2022, 03:54 PM IST
  • ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം വൈറലായ ചിത്രമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായത്
  • ഐഎഎസ് ഉദ്യോഗസ്ഥനായ അവനീഷ് ശരൺ പങ്ക് വെച്ച പോസ്റ്റാണ് ഇതിനോടകം വൈറലായത്
  • വിമാനത്തിൽ ഇത്തരത്തിൽ ചെയ്തയാൾക്കെതിരെ കർശനമായ നടപടി എടുക്കണമെന്നും ആവശ്യം
Viral News: ഫ്ലൈറ്റിലും മാറ്റമില്ല, പുകയില തുപ്പി നാശമാക്കിയ വിൻഡോ സീറ്റ്, ചിത്രം വൈറൽ

പുകയിലയും അത് ഉപയോഗിക്കുന്നവരും സമൂഹത്തിൽ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ ചില്ലറയല്ല. മിക്കവാറും പുകയില ചവക്കുന്നവരെല്ലാം ഇരിക്കുന്ന സ്ഥലം പോലും തുപ്പി നാശക്കോടാലിയാക്കുന്നതാണ് പതിവ്. ഇതിനെതിരെ നിരവധി പരിപാടികളും ബോധവത്കരണ പ്രവർത്തനങ്ങളും സംഘടിപ്പിക്കപ്പെട്ടെങ്കിലും  ചില കാര്യങ്ങളിൽ ഇപ്പോഴും മാറ്റമില്ല.

ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം വൈറലായ ചിത്രമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായത്. ഐഎഎസ് ഉദ്യോഗസ്ഥനായ അവനീഷ് ശരൺ പങ്ക് വെച്ച പോസ്റ്റാണ് ഇതിനോടകം വൈറലായത്. പുകയില തുപ്പിയ കറയായിരുന്നു പോസ്റ്റിൽ. വിമാനത്തിൽ ഇത്തരത്തിൽ ചെയ്തയാൾക്കെതിരെ കർശനമായ നടപടി എടുക്കണമെന്നാണ് ഒരാൾ പറഞ്ഞത്.

ALSO READ: വിവാഹം നടക്കാൻ ചികിത്സ നൽകിയില്ല; വിവാഹാഘോഷത്തിനിടെ ടെറെസിൽ നിന്ന് വീണ യുവാവ് രക്തം വാർന്ന് മരിച്ചു

ഭൂമിയിൽ മാത്രമാണ് ഇത്തരം പ്രശ്നങ്ങൾ സംഭവിക്കും എന്ന് കരുതിയതെന്നും ഇതിപ്പോൾ ആകാശത്താണെങ്കിലും മാറ്റമില്ലല്ലോ എന്നും വരെയാണ് ആളുകൾ കമൻറ് പങ്ക് വെച്ചത്. സിനിമാതാരങ്ങളാണ് ഇത്തരം പുകയില ഉപയോഗത്തിന് കാരണമാകുന്നതെന്ന് സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം പറയുന്നത്.

 

ALSO READ: Crime News : 2100 രൂപയെ ചൊല്ലി വഴക്ക്; 11 പേർക്ക് പരിക്കേറ്റു, 14 ബൈക്കുകൾ കത്തിച്ചു

വലിയ പ്രതിഷേധമാണ് ഇത്തരം പ്രവർത്തികൾക്കെതിരെ സോഷ്യൽ മീഡിയയിൽ ആകെ അലയടിക്കുന്നത്.  നിരവധി പേർ അവനീഷിൻറെ ട്വീറ്റ് റി ട്വീറ്റ്  ചെയ്തിരുന്നു. 1534 റീ ട്വീറ്റുകളാണ് പോസ്റ്റിന് ലഭിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

 

Trending News