Viral Video: കഴുത്തിൽ അണിയിക്കുന്നതിന് മുന്നേ വരണമാല്യം പൊട്ടി, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ

Viral Video: വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും വരൻ വധുവിന്റെ കഴുത്തിൽ മാല ഇടാൻ ഒരുങ്ങുന്നത്.  പക്ഷെ മാല അതിനകം പൊട്ടിപോയിരുന്നു.  പിന്നെ വരൻ ചെയ്തത് ഒന്ന് കാണേണ്ടത് തന്നെയാണ്

Written by - Ajitha Kumari | Last Updated : May 7, 2023, 08:31 PM IST
  • വരണമാല്യം അണിയിക്കാൻ നോക്കുമ്പോഴാണ് പൊട്ടിയിരിക്കുന്നത് കണ്ടത്
  • വരന്റെ സമയോചിതമായ പെരുമാറ്റം വൈറലാകുന്നു
  • ഈ വിവാഹ വീഡിയോ ശരിക്കും വൈറലാകുകയാണ്
Viral Video: കഴുത്തിൽ അണിയിക്കുന്നതിന് മുന്നേ വരണമാല്യം പൊട്ടി, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ

Viral Video: വിവാഹവുമായി ബന്ധപ്പെട്ട വീഡിയോകൾ ഏറ്റവും കൂടുതൽ കാണുകയും അപ്‌ലോഡ് ചെയ്യുകയും ചെയ്യുന്ന ഒരു പ്ലാറ്റ്‌ഫോമാണ് സോഷ്യൽ മീഡിയ എന്നത് ഏവർക്കും അറിയാവുന്ന കാര്യമാണ്. ഇതിൽ ചില വീഡിയോകളിൽ വരനും വധുവിന്റെ അനിയത്തിയും തമ്മിലുള്ള ചില തമാശകളടങ്ങിയ നിമിഷങ്ങൾ ആയിരിക്കും എന്നാൽ മറ്റു ചിലപ്പോൾ വരന്റേയോ വധുവിന്റെയോ സുഹൃത്തുക്കൾ ഒപ്പിച്ച കുസൃതികൾ വല്ലതും ആയിരിക്കും.  എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്നത്.  വൈറലാകുന്ന വീഡിയോയിൽ വരൻ സ്റ്റേജിൽ വച്ച് ചെയ്തത് വധുവിനെ വരെ ഇമ്പ്രസ് ചെയ്തിരിക്കുകയാണ്.  വീഡിയോ ചുരുങ്ങിയ സമയത്തിനുള്ളിൽ നിരവധി പേരാണ് കണ്ടിരിക്കുന്നത്.  

Add Zee News as a Preferred Source

Also Read: Viral Video: ഓടുന്ന ട്രെയിനിൽ പ്രണയ ജോഡികളുടെ ഞെട്ടിക്കുന്ന പ്രവൃത്തി..! വീഡിയോ വൈറൽ

വെറും നിമിഷങ്ങൾ മാത്രം ദൈർഘ്യമുള്ള ഈ  വീഡിയോയിൽ നിങ്ങൾക്ക് കാണാണ് കഴിയും വിവാഹ വേദിയിൽ നിൽക്കുന്ന വധുവരന്മാരെ. ഇരുവരുടെയും കൈകളിൽ മാലയുമുണ്ട്.  അതിൽ വധു തന്റെ മുന്നിൽ നിൽക്കുന്ന വരന്റെ കഴുത്തിൽ മാല ചാർത്തുകയും ചെയ്തു.  അടുത്തത് വരന്റെ ഊഴമായിരുന്നു. വധുവിന്റെ കഴുത്തിൽ മാല ഇടാൻ നോക്കിയപ്പോഴാണ് അത് പൊട്ടിയിരിക്കുന്നത് ഇരുവരും കണ്ടത്.  ഇത് കണ്ട വധു ഒന്ന് ടെൻഷൻ അടിച്ചെങ്കിലും ആ സമയത്ത് കൂളായി കാര്യം കൈകാര്യം ചെയ്ത വരാനാണ് കൈയ്യടി കിട്ടിയത്.  ശരിക്കും പറഞ്ഞാൽ മാള പൊട്ടിയിരിക്കുന്നത് കണ്ട ബന്ധുക്കളും നിശ്ശബ്ദരായിപ്പോയി.  എന്നാൽ ആ സമയത്ത് വരൻ ചെയ്തത് വധുവിനെ ശരിക്കും ആശ്ചര്യപ്പെടുത്തി.  

Also Read: ബുധന്റെ ഉദയം: ഈ 3 രാശിക്കാർക്ക് മോശ സമയം, ബിസിനസ്സിൽ വൻ നഷ്ടം, സൂക്ഷിക്കുക..! 

മാല പോയിരിക്കുന്നത് കണ്ട വരൻ ആദ്യം ഒന്ന് പുഞ്ചിരിച്ചു ശേഷം മലയുടെ രണ്ടറ്റവും ചേർത്തു പിടിച്ചു കെട്ടുന്നതും നിങ്ങൾക്ക് വീഡിയോയിൽ കാണാൻ കഴിയും.  ഇത് കണ്ട വധുവിന്റെ ഹൃദയം നിറഞ്ഞു.  ശേഷം വരൻ വധുവിനെ വരമാല അണിയിച്ചു.  വീഡിയോ കാണാം...

Also Read: Mahadhan Rajyog: ഈ രാശിക്കാരുടെ ഭാഗ്യം മഹാധന യോഗത്തിലൂടെ തെളിയും ഒപ്പം വൻ ധനനേട്ടവും!

വധുവിന്റെ ഹൃദയം കീഴടക്കിയ വരന്റെ ഈ വീഡിയോ സോഷ്യൽ മീഡിയയുടെ വിവിധ പ്ലാറ്റ്‌ഫോമുകളിൽ തരംഗം സൃഷ്ടിക്കുകയാണ്.  വീഡിയോ yourfunzone എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്.  വീഡിയോയ്ക്ക് ധാരാളം ലൈക്‌സും വ്യൂസും ലഭിച്ചിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
About the Author

Ajitha Kumari

ജേർണലിസം മേഖലയിൽ 16 വർഷത്തിലേറെ പരിചയ സമ്പത്തുള്ള ആളാണ് അജിത. ബ്രോഡ് കാസ്റ്റിങ് മിനിസ്ട്രിയിൽ തുടങ്ങി ഡിജിറ്റൽ മീഡിയയിൽ സജീവം. 2017 മുതൽ സീ മലയാളം ന്യൂസിൽ പ്രവർത്തിക്കുന്നു. നിലവിൽ ചീഫ് സബ്-എഡിറ്ററാണ്. കേരള, ദേശീയ, അന്താരാഷ്ട്ര, ക്രൈം, എന്റർടൈൻമെന്റ്, ജ്യോതിഷം, ബിസിനസ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ...Read More

Trending News