Budh Uday 2023: ബുധന്റെ ഉദയം: ഈ 3 രാശിക്കാർക്ക് മോശ സമയം, ബിസിനസ്സിൽ വൻ നഷ്ടം, സൂക്ഷിക്കുക..!

Mercury Rise 2023: ജ്യോതിഷം അനുസരിച്ച് ഏതൊരു ഗ്രഹത്തിന്റെയും ഉദയം എല്ലാ രാശിക്കാരുടേയും ജീവിതത്തിൽ നല്ല സ്വാധീനം ഉണ്ടാക്കാറുണ്ട്.  എന്നാൽ  മേടരാശിയിൽ ബുധന്റെ ഉദയം ചില രാശിക്കാർ  ശ്രദ്ധിക്കണം.

Written by - Ajitha Kumari | Last Updated : May 7, 2023, 05:27 PM IST
  • ഏതൊരു ഗ്രഹത്തിന്റെയും ഉദയം എല്ലാ രാശിക്കാരുടേയും ജീവിതത്തിൽ നല്ല സ്വാധീനം ഉണ്ടാക്കാറുണ്ട്
  • എന്നാൽ മേടരാശിയിൽ ബുധന്റെ ഉദയം ചില രാശിക്കാർ ശ്രദ്ധിക്കണം
Budh Uday 2023: ബുധന്റെ ഉദയം: ഈ 3 രാശിക്കാർക്ക് മോശ സമയം,  ബിസിനസ്സിൽ വൻ നഷ്ടം, സൂക്ഷിക്കുക..!

Budh Uday 2023 Effect: ജ്യോതിഷ പ്രകാരം ഓരോ ഗ്രഹവും അതിന്റേതായ സമയത്ത് ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്നു. 12 രാശിക്കാരുടെയും ജീവിതത്തിൽ അതിന്റെ ശുഭ, അശുഭ ഫലങ്ങൾ കാണാൻ കഴിയും. 2023 മെയ് 10 ന് ഉച്ചയ്ക്ക് 12:53 ന് ഗ്രഹങ്ങളുടെ രാജകുമാരനായ ബുധൻ മേട രാശിയിൽ ഉദിക്കും. ഈ സമയത്ത് ബുധന്റെ ഉദയത്തിലൂടെ പല രാശിക്കാർക്കും ജോലിയിലും ബിസിനസ്സിലും നേട്ടങ്ങൾ ലഭിക്കും.യുക്തി, വിദ്യാഭ്യാസം, സംഭാഷണം, ബുദ്ധി എന്നിവയുടെ ഘടകമായിട്ടാണ് ബുധനെ കണക്കാക്കുന്നത്.  അത്തരമൊരു സാഹചര്യത്തിൽ ഒരു വ്യക്തിയുടെ ജാതകത്തിൽ ബുധൻ ബലവാനാണെങ്കിൽ ആ വ്യക്തിക്ക് ബിസിനസ്സ്, ജോലി, വിദ്യാഭ്യാസം മുതലായവയിൽ ശുഭകരമായ ഫലങ്ങൾ ലഭിക്കും. ഈ സമയത്ത് ചില രാശിക്കാർക്ക് ധാരാളം നേട്ടങ്ങൽ ലഭിക്കുമെങ്കിലും ചിലർ ശരിക്കും സൂക്ഷിക്കണം...

Also Read: Mahadhan Rajyog: ഈ രാശിക്കാരുടെ ഭാഗ്യം മഹാധന യോഗത്തിലൂടെ തെളിയും ഒപ്പം വൻ ധനനേട്ടവും!

മേടം (Aries): ജ്യോതിഷപ്രകാരം ബുധൻ മേട രാശിയിലാണ്  ഉദിക്കുന്നത്. എന്നാൽ ഇത് ഈ രാശിക്കാർക്ക് നല്ലതല്ല.  ഈ രാശിക്കാർക്ക് ഈ സമയം ചെറിയ ചെറിയ ജോലികൾക്ക് പോലും വലിയ രീതിയിൽ കഠിനാധ്വാനം ചെയ്യേണ്ടിവരും. ഇത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. അതേസമയം സാമ്പത്തിക സ്ഥിതിയിൽ പ്രത്യേക സ്വാധീനം ഉണ്ടാകും. എങ്കിലും ആവശ്യമില്ലാത്ത ചെലവ് നിങ്ങളുടെ പോക്കറ്റ് കാലിയാക്കും. അത്തരമൊരു സാഹചര്യത്തിൽ നിങ്ങൾക്ക് പണം സേവ് ചെയ്യുക ബുദ്ധിമുട്ടാകും.  കുടുംബാംഗങ്ങളുമായി എന്തിനും ഏതിനും കലഹം ഉണ്ടാകും.

ഇടവം (Taurus):  ഈ രാശിയുടെ പതിനൊന്നാം ഭാവത്തിലാണ് ബുധൻ ഉദിക്കാൻ പോകുന്നത്.   ഈ സമയത്ത് ഈ രാശിക്കാരുടെ കുടുംബത്തിൽ കലഹങ്ങളും കുട്ടികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും സാമ്പത്തിക പ്രതിസന്ധിയും നേരിടേണ്ടി വന്നേക്കാം. അത്തരമൊരു സാഹചര്യത്തിൽ ഇത്തരക്കാർക്ക് മാനസിക സമ്മർദ്ദം ഉണ്ടാകാം. ഈ സമയത്ത് ആരോഗ്യകാര്യത്തിൽ ജാഗ്രത വേണം. ചില ഉയർച്ച താഴ്ചകൾ ഉണ്ടാകാം. പ്രണയ ജീവിതത്തിലും ദാമ്പത്യ ജീവിതത്തിലും പല പ്രശ്നങ്ങളും ഇവരെ വലയം ചെയ്തേക്കാം.

Also Read: സൂര്യബുധ സംക്രമം മെയ് 15 ന്; ഈ രാശിക്കാർക്ക് ഒരു മാസത്തേക്ക് അടിപൊളി സമയം

കർക്കടകം (Cancer):  ജ്യോതിഷ പ്രകാരം കർക്കടക രാശിക്കാർക്ക് ബുധന്റെ ഉദയം വലിയ പ്രശ്‌നങ്ങൾക്ക് കാരണമാകും. ഈ രാശിയിൽ ബുധൻ പത്താം ഭാവത്തിൽ ഉദിക്കും. അത്തരമൊരു സാഹചര്യത്തിൽ, ഈ രാശിക്കാർക്ക് ജോലി, ബിസിനസ്സ് മുതലായവയിൽ പ്രശ്നങ്ങൾ നേരിടേണ്ടിവരും. കരിയറിന്റെ കാര്യത്തിലും അൽപം വിഷമിക്കും. ബിസിനസ്സിലോ ഓഫറുകളിലോ ഉള്ള ഏത് വലിയ നിക്ഷേപവും കൈവിട്ടുപോകാം. ജീവിതപങ്കാളിയുമായി എന്തെങ്കിലും കാര്യത്തിന് വഴക്കുണ്ടാകാം. അത്തരമൊരു സാഹചര്യത്തിൽ, നിങ്ങളുടെ കോപം നിയന്ത്രിക്കേണ്ടത് ആവശ്യമാണ്.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News