Viral Video: സ്കൂൾ ബസിനുള്ളിൽ കൂറ്റൻ പെരുമ്പാമ്പ്; പാമ്പിനെ പുറത്തെത്തിച്ചത് ഒരു മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിൽ

Python in School Bus: ഉത്തർപ്രദേശിലെ റായ്ബറേലിയിലെ ഒരു സ്‌കൂൾ ബസിലാണ് കൂറ്റൻ പെരുമ്പാമ്പിനെ കണ്ടെത്തിയത്

Written by - Zee Malayalam News Desk | Last Updated : Oct 17, 2022, 09:04 AM IST
  • ഒരു മണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനത്തിന് ശേഷമാണ് സ്‌കൂൾ ബസിൽ നിന്ന് കൂറ്റൻ പെരുമ്പാമ്പിനെ രക്ഷപ്പെടുത്തിയത്
  • റായ്ബറേലിയിലെ റയാൻ ഇന്റർനാഷണൽ സ്‌കൂളിന്റെ ബസിനുള്ളിലാണ് പെരുമ്പാമ്പിനെ കണ്ടതെന്ന് സിറ്റി മജിസ്‌ട്രേറ്റ് പല്ലവി മിശ്ര പറഞ്ഞു
Viral Video: സ്കൂൾ ബസിനുള്ളിൽ കൂറ്റൻ പെരുമ്പാമ്പ്; പാമ്പിനെ പുറത്തെത്തിച്ചത് ഒരു മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിൽ

ലഖ്‌നൗ: ചുറ്റും പല്ലിയെയോ ചിലന്തിയെയോ കണ്ടാൽ എങ്ങനെയാണ് നമ്മളിൽ പലരും പ്രതികരിക്കുക? പലരും ഭയന്ന് വിറച്ച് പെട്ടന്ന് അവിടെ നിന്ന് രക്ഷപ്പെടാനാണ് ശ്രമിക്കുക. പല്ലിക്കോ ചിലന്തിക്കോ പകരം പാമ്പിനെയാണ് കണ്ടതെന്ന് സങ്കൽപ്പിക്കുക. ഒരു ചെറിയ പാമ്പ് മതി നമ്മൾ വളരെയധികം ഭയപ്പെടാൻ. അത്തരത്തിൽ ബസിനുള്ളിൽ കയറിപ്പറ്റിയ ഒരു പെരുമ്പാമ്പിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

ദൃശ്യങ്ങൾ കണ്ടാൽ മാത്രമേ കൂറ്റൻ പെരുമ്പാമ്പിന്റെ വലിപ്പം മനസ്സിലാകൂ. ഉത്തർപ്രദേശിലെ റായ്ബറേലിയിലെ ഒരു സ്‌കൂൾ ബസിലാണ് കൂറ്റൻ പെരുമ്പാമ്പിനെ കണ്ടെത്തിയത്. ഞായറാഴ്ച ഒരു മണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനത്തിന് ശേഷമാണ് സ്‌കൂൾ ബസിൽ നിന്ന് കൂറ്റൻ പെരുമ്പാമ്പിനെ രക്ഷപ്പെടുത്തിയത്.

റായ്ബറേലിയിലെ റയാൻ ഇന്റർനാഷണൽ സ്‌കൂളിന്റെ ബസിനുള്ളിലാണ് പെരുമ്പാമ്പിനെ കണ്ടതെന്ന് സിറ്റി മജിസ്‌ട്രേറ്റ് പല്ലവി മിശ്ര പറഞ്ഞു. വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോ​ഗസ്ഥർ സ്ഥലത്തെത്തി പാമ്പിനെ രക്ഷപ്പെടുത്തി. ഞായറാഴ്ച സ്‌കൂൾ അവധിയായിരുന്നതിനാൽ സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും മിശ്ര പറഞ്ഞു. പാമ്പിനെ സുരക്ഷിതമായി മാറ്റുന്നതിന്റെ വീഡിയോകൾ വൈറലാകുകയാണ്. 

പത്തി വിടർത്തി മൂർഖൻ; പാമ്പ് പിടിത്തക്കാരെയും ഞെട്ടിച്ച വീഡിയോ

സമൂഹമാധ്യമങ്ങളിൽ പലതരത്തിലുള്ള വീഡിയോകൾ പ്രചരിക്കാറുണ്ട്. ഇവയിൽ പലതും വളരെ വേ​ഗത്തിൽ വൈറലാകും. ഇത്തരത്തിൽ പാമ്പുകളുടെ വിവിധ വീഡിയോകളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കാറുണ്ട്. പാമ്പുകളെ പലർക്കും പേടിയാണ്. വലുപ്പമോ ഇനമോ എതായാലും പാമ്പുകളെ കാണുന്നത് പോലും ഭൂരിഭാ​ഗം പേർക്കും ഭയമാണ്. പാമ്പുകളെ സ്വപ്നത്തിൽ കാണുന്നതുപോലും ചിലരെ അസ്വസ്ഥരാക്കും. പാമ്പിനെ പേടിയുള്ളവരെ കൂടുതൽ പേടിപ്പിക്കുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.

പാമ്പുകൾ പലയിടങ്ങളിലും ഒളിച്ചിരിക്കുന്ന ജീവികളാണെന്ന് പറയേണ്ടതില്ലല്ലോ. ഏറ്റവും കൗശലമുള്ള ജീവികളായാണ് പാമ്പുകളെ കണക്കാക്കുന്നത്. വീടിനുള്ളിൽ പലപ്പോഴും നമ്മൾ പ്രതീക്ഷിക്കാത്തിടത്താകും പാമ്പിനെ കാണുക. കാരണം ഉരഗങ്ങൾക്ക് ചെറിയ വിടവുകളിലൂടെ പോലും സഞ്ചരിക്കാൻ സാധിക്കും. സമാനമായ ഒരു സംഭവമാണ് ഈ വീഡിയോയിൽ ഉള്ളത്. മൈസൂരിൽ ഷൂവിനുള്ളിൽ ചുരുണ്ട് കൂടിയിരിക്കുന്ന കൂറ്റൻ മൂർഖൻ പാമ്പിനെ പിടികൂടുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

ഷൂ ധരിക്കാൻ ഒരുങ്ങുമ്പോൾ അതിൽ ഒളിച്ചിരുന്ന മൂർഖൻ പാമ്പിനെ കണ്ടതാണ് സംഭവം. ട്വിറ്ററിൽ ഷെയർ ചെയ്ത വീഡിയോയിൽ ആരോ വടികൊണ്ട് ഷൂ ചലിപ്പിക്കുമ്പോൾ ഒരു മൂർഖൻ ആക്രമണകാരിയായി ഷൂവിൽ നിന്ന് പുറത്തേക്ക് വരുന്നതായി കാണാം. "കർണ്ണാടകയിലെ മൈസൂരിൽ പാമ്പിന്റെ ഞെട്ടിക്കുന്ന വീഡിയോ... ചെരുപ്പിനുള്ളിൽ ഒളിച്ചിരിക്കുന്ന പാമ്പ്" എന്നാണ് വീഡിയോയുടെ അടിക്കുറിപ്പ്. എൻഡിടിവിയുടെ റിപ്പോർട്ട് അനുസരിച്ച്, മൂർഖനെ പിടികൂടുന്നതിനായി പാമ്പ് പിടുത്തക്കാരൻ സ്ഥലത്ത് എത്തിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News