ഗൂഗിൾ മാപ്പ് എപ്പോഴും ആളുകളെ വഴി തെറ്റിക്കുന്നതിൽ കൂടി പേര് കേട്ടതാണ്. പലരുടെയും മരണത്തിന് വരെ കാരണമായ അപകടങ്ങൾ പോലും ഗൂഗിൾ മാപ്പ് നോക്കിയുള്ള യാത്രളിൽ ഉണ്ടായിട്ടുണ്ട്. ഇത്തരമൊരു സംഭവമാണ് ഊട്ടി നീലഗിരിയിലും ഉണ്ടായത്. തമിഴ്നാട് സ്വദേശിയാണ് ഇത്തരത്തിൽ കുടുങ്ങി പോയത്.
കർണ്ണാടകത്തിലേക്ക് ഗൂഗിൾ മാപ്പ് നോക്കി യാത്ര ആരംഭിച്ച തമിഴ്നാട് സ്വദേശിക്കാണ് ഗൂഡല്ലൂരിലെ ഏതോ പടിക്കെട്ടുകൾക്ക് മുകളിൽ എസ്യുവിയുമായി ചെന്ന് കയറേണ്ടുന്ന അവസ്ഥയുണ്ടായത്. വഴി തെറ്റിപ്പോയെന്ന് മനസ്സിലാക്കിയതോടെ ഇയാൾ വാഹനം പടിക്കെട്ടിൽ തന്നെ നിർത്തി. സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നു. താമസിക്കാതെ പോലീസും നാട്ടുകാരും എത്തിയാണ് വാഹനം താഴെ റോഡിലിറക്കാൻ സഹായിച്ചത്. ഇതിൻറെ വീഡിയോ ദൃശ്യങ്ങൾ ട്വിറ്ററിൽ വൈറലായിരുന്നു.
VIRAL VIDEO | An SUV driver, who was using Google Maps to reach Karnataka, ended up stuck on a flight of stairs with his vehicle in Gudalur, a hill town in Tamil Nadu. The man was driving along with his friends after spending the weekend in the town. pic.twitter.com/zUv5BxuHYl
(@Rajmajiofficial) January 29, 2024
വീഡിയോ കണ്ട് നിരവധി പേരാണ് തങ്ങളുടെ അനുഭവങ്ങളും കമൻറുകളായി പങ്ക് വെച്ചത്. എനിക്ക് സമീപകാലത്ത് ഇത്തരമൊരു അമളി പറ്റിയതേയുള്ളുവെന്നാണ് ഒരാൾ പറഞ്ഞത്. ഇതിലൊരാൾ പറഞ്ഞ കാര്യമാണ് ഏറ്റവും ശ്രദ്ധേയം സുഹൃത്തുക്കളുമൊത്ത് കുടകിലേക്ക് യാത്ര ചെയ്യുകയായിരുന്നു ഇവർ. ബെംഗളൂരുവിൽ നിന്ന് കുടകിലേക്കുള്ള യാത്രയിൽ രാത്രിയായതിനാൽ തന്നെ വലിയ ബുദ്ധിമുട്ടുണ്ടായി, കാട്ടിലേക്ക് കയറി എത്തിയത് ഏതോ വലിയ കൊക്കയുടെ സമീപം. പിന്നീട് പെട്ടെന്ന് വാഹനം പിന്നേക്ക് എടുക്കുകകായിയിരുന്നു. ഇയാൾ കമൻറ് ചെയ്തു. ഗൂഗിൾ മാപ്പിൽ തെറ്റുകളുണ്ട്. പക്ഷേ ആ മനുഷ്യൻ കണ്ണടച്ചാണോ വാഹനമോടിച്ചിരുന്നത്? അല്ലാത്തപക്ഷം അയാൾക്ക് പടികൾ കാണാതിരിക്കാൻ ഒരു കാരണവുമില്ലെന്നും ഒരാാൾ തൻറെ കമൻറ് ഇട്ടു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.