Funny Viral Video: മ്രെട്രോ ട്രെയിന്‍ ഇന്ന് നമ്മുടെയൊക്കെ ജീവിതത്തിന്‍റെ ഭാഗമാണ്. മെട്രോ ട്രെയിനില്‍ യാത്ര ചെയ്യാത്തവര്‍ വളരെ വിരളമാണ്.
ഏറെ ആസ്വാദ്യകരമായ യാത്രയാണ് മെട്രോ ട്രെയിനില്‍ ലഭിക്കുന്നത്. എന്നാല്‍ ഒരു കാര്യം മാത്രം, സീറ്റ് ലഭിക്കണം, എങ്കില്‍ മാത്രമേ ട്രെയിന്‍ യാത്ര ആസ്വദിക്കാന്‍ സാധിക്കൂ. ട്രെയിനില്‍ കയറുന്ന യാത്രക്കാര്‍ ആദ്യ നോക്കുന്നത്, എവിടെ സീറ്റ് കാലിയുണ്ട് എന്നാണ്. സീറ്റ് ലഭിച്ചാല്‍ പിന്നെ വേണമെങ്കില്‍ ചാരിയിരുന്ന് സുഖമായി ഉറങ്ങാം അല്ലെങ്കില്‍ ചുറ്റുപാടും നോക്കി പ്രകൃതി ഭംഗി ആസ്വദിക്കാം ...
എന്നാല്‍, മെട്രോ ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ സീറ്റ് ലഭിച്ചില്ല എങ്കില്‍ പന്നെ ബോറാകും, ഇത് എല്ലാവര്‍ക്കും അറിയാം... യാത്രക്കാരെക്കൊണ്ട് നിറഞ്ഞ ട്രെയിനാണെങ്കില്‍ പറയുകയും വേണ്ട...
അത്തരത്തില്‍ യാത്രക്കാരെക്കൊണ്ട് നിറഞ്ഞ ഒരു മെട്രോ ട്രെയിനില്‍ കയറിയ യുവാവ് സീറ്റ് കണ്ടെത്താനായി നടത്തിയ ഉപായമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിയ്ക്കുന്നത്. ഈ വീഡിയോ കണ്ടാല്‍ നിങ്ങള്‍ക്ക് ചിരിയടക്കാന്‍ സാധിക്കില്ല എന്നുറപ്പാണ്.
യാത്രക്കാരെ കൊണ്ട് നിറഞ്ഞ മെട്രോയിൽ കയറിയ ഈ യുവാവിന്‍റെ രസകരമായ ഈ വീഡിയോ ഇതിനോടകം ആയിരക്കണക്കിന് ആളുകളാണ് കണ്ടിരിയ്ക്കുന്നത്.
Also Read: Viral Video: റോഡിലൂടെ പക്ഷിയെപ്പോലെ പറക്കുന്ന കാര്‍...!! അത്ഭുതകരമായ വീഡിയോ വൈറല്‍
മെട്രോയുടെ യാത്രക്കാരെക്കൊണ്ട് നിറഞ്ഞിരിയ്ക്കുന്ന ഒരു കോച്ചിലാണ് യുവാവ് കയറിയത്. വാതിലിനു സമീപം നില്‍ക്കുകയാണ്. എങ്ങനെയങ്കിലും ഒരു സീറ്റ് തരപ്പെടുത്തണം എന്നായി യുവാവിന്‍റെ ചിന്ത. അത് അയാളുടെ മുഖത്ത് വ്യക്തമാണ്. പെട്ടെന്ന് അയാള്‍ക്ക് ഒരു ബുദ്ധിതോന്നി... ആരോഗ്യം മോശമാണെന്നും ഛർദ്ദിക്കാന്‍ തോന്നുന്നതായും അയാള്‍ അഭിനയിക്കാന്‍ തുടങ്ങി. ഇതു കണ്ടപാടെ രണ്ടു വരിയിലും ഇരുന്ന ആളുകള്‍ സീറ്റ് കാലിയാക്കി സ്ഥലം വിട്ടു.
വീഡിയോ കാണാം:-
സെക്കൻഡിനുള്ളിലാണ് ആളുകള്‍ എഴുന്നേറ്റ് പോയത്. അതോടെ, ഒന്നും സംഭവിക്കാത്തമട്ടില്‍ ഒഴുഞ്ഞുകിടക്കുന്ന സീറ്റില്‍ സുഖമായി ഇരുന്ന് യുവാവ് തന്‍റെ മൊബൈലില്‍ നോക്കാന്‍ ആരംഭിച്ചു.
വീഡിയോ മറ്റൊരു രാജ്യത്ത് നിന്നുള്ളതാണെന്ന് വ്യക്തമാണ്. hepgul5 എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് ഈ വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. വീഡിയോ കണ്ടതിന് ശേഷം, ചിരി നിർത്താനാകാതെ തമാശയുള്ള ഇമോജികളാണ് ആളുകള്‍ പോസ്റ്റ് ചെയ്യുന്നത്. ആയിരക്കണക്കിന് ലൈക്കുകളും വ്യൂസും ആണ് വീഡിയോ യ്ക്ക് ലഭിച്ചി ച്ചത്
യുവാവിന്‍റെ അഭിനയം ഗംഭീരം എന്നാണ് സോഷ്യല്‍ മീഡിയ അഭിപ്രായപ്പെട്ടത്. എന്നാല്‍, പൊതു സ്ഥലങ്ങളില്‍ മാസ്ക് ധരിക്കാത്തതിന് വിമര്‍ശിച്ചവരും ഏറെയാണ്...
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...