Wrestlers Protest: ലൈംഗികപീഡന കേസില്‍ WFI മേധാവി ബ്രിജ് ഭൂഷൺ ശരൺ സിംഗിന് ഇടക്കാല ജാമ്യം

Wrestlers Protest:  നിലവിലെ കേസിന് പുറമേ, പ്രായപൂർത്തിയാകാത്ത ഒരു ഗുസ്തി താരം ഉന്നയിച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ സിംഗിനെതിരെ മറ്റൊരു എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇത് പോക്‌സോ നിയമപ്രകാരം രജിസ്റ്റർ ചെയ്ത ഒന്നാണ്.

Written by - Zee Malayalam News Desk | Last Updated : Jul 18, 2023, 06:22 PM IST
  • ലൈംഗികപീഡന കേസിൽ WFI തലവനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിംഗിന് രണ്ട് ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചു. 25,000 രൂപയുടെ വ്യക്തിഗത ബോണ്ടിലാണ് ജാമ്യം
Wrestlers Protest: ലൈംഗികപീഡന കേസില്‍  WFI മേധാവി ബ്രിജ് ഭൂഷൺ ശരൺ സിംഗിന് ഇടക്കാല ജാമ്യം

New Delhi: വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ  WFI തലവനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിംഗിന്  രണ്ട് ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചു. 25,000 രൂപയുടെ വ്യക്തിഗത ബോണ്ടിൽ അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് ഹർജീത് സിംഗ് ആണ്  ബ്രിജ് ഭൂഷൺ ശരൺ സിംഗിന് ഇളവ് അനുവദിച്ചു.

Also Read:  Opposition Meeting Update: അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ BJPയെ നേരിടാന്‍ 'INDIA'!! പുതിയ പ്രതിപക്ഷ സഖ്യത്തിന് പുതിയ പേര്

കേസിൽ സസ്‌പെൻഡ് ചെയ്യപ്പെട്ട റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ അസിസ്റ്റന്‍റ് സെക്രട്ടറി വിനോദ് തോമറിനും കോടതി ജാമ്യം അനുവദിച്ചു. ബ്രിജ് ഭൂഷണ്‍  സിംഗും തോമറും  അവർക്ക് ലഭിച്ച സമൻസ് അനുസരിച്ച്  കോടതിയിൽ ഹാജരാവുകയും ജാമ്യം തേടുകയും ചെയ്തു.

Also Read:  NDA Meeting: ബിജെപി സഖ്യത്തിന്‍റെ മഹത്തായ ശക്തി പ്രകടനം ഇന്ന്, 38 പാര്‍ട്ടികള്‍ പങ്കെടുക്കും
 

ആറ് തവണ എംപിയായ ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരെ ജൂൺ 15ന് ഡൽഹി പോലീസ് ഇന്ത്യൻ ശിക്ഷാ നിയമത്തിന്‍റെ (IPC) 354, 354 എ (ലൈംഗിക പീഡനം), 354 ഡി (പിന്തുടരൽ), 506 (ക്രിമിനൽ ഭീഷണിപ്പെടുത്തൽ) എന്നിവ പ്രകാരം കുറ്റപത്രം സമർപ്പിച്ചിരുന്നു. അതേസമയം, തോമറിനെതിരെ ഐപിസി സെക്ഷൻ 109, 354, 354 എ, 506 (ക്രിമിനൽ ഭീഷണിപ്പെടുത്തൽ) എന്നിവ പ്രകാരം കുറ്റങ്ങൾ ചുമത്തിയിരുന്നു. 

നിലവിലെ കേസിന് പുറമേ, പ്രായപൂർത്തിയാകാത്ത ഒരു ഗുസ്തി താരം ഉന്നയിച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ സിംഗിനെതിരെ മറ്റൊരു എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇത് പോക്‌സോ നിയമപ്രകാരം രജിസ്റ്റർ ചെയ്ത ഒന്നാണ്. 

സിംഗിനെതിരെയുള്ള രണ്ട് എഫ്‌ഐആറുകളിലും ഒരു ദശാബ്ദത്തിലേറെയായി വ്യത്യസ്ത സമയങ്ങളിലും സ്ഥലങ്ങളിലും സിംഗ് നടത്തിയ അനുചിതമായ സ്പർശനം,  പിന്തുടരൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയവയടക്കം നിരവധി ലൈംഗിക പീഡന സംഭവങ്ങൾ പരാമർശിക്കുന്നുണ്ട്.

സിംഗിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച ഏഴ് വനിതാ  ഗുസ്തി താരങ്ങള്‍ ആണ് രംഗത്തെത്തിയത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News